Banner Ads

സന്ദീപ് വാര്യർക്ക് നേരെ ആക്രമണം; കാഞ്ഞങ്ങാട് നെഹ്‌റു കോളേജിൽ സംഘർഷം; 5 പേർ ആശുപത്രിയിൽ

കാസര്‍കോട് : യുഡിഎഫ് സ്ഥാനാർത്ഥി സന്ദീപ് വാര്യർക്ക് നേരെ ആക്രമണം. കാഞ്ഞങ്ങാട് നെഹ്‌റു കോളേജിൽ വെച്ചാണ് സംഭവം. വോട്ട് ചോദിക്കാൻ കോളേജിലെത്തിയ സന്ദീപിനെ ഒരു കൂട്ടം ആളുകൾ തടയുകയും പിടിച്ചുതള്ളുകയും ചെയ്തതായി പരാതിയിൽ പറയുന്നു.

കൂടെയുണ്ടായിരുന്ന യുഡിഎഫ് പ്രവർത്തകരെ മർദ്ദിക്കുകയും ചെയ്തു. ആക്രമണത്തിന് പിന്നിൽ എസ്എഫ്ഐ പ്രവർത്തകരാണെന്ന് സന്ദീപ് വാര്യർ ആരോപിച്ചു. സംഭവത്തിൽ സന്ദീപ് വാര്യര്‍ അടക്കം അഞ്ചുപേരെ തൃക്കരിപ്പൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.