ഹൈദരാബാദിലെ സന്ധ്യ തിയറ്ററിൽ നടന്നപെട്ട് പരിക്കേറ്റ ഹൈദരാബാദ് ദിൽസുഖ് നഗർ സ്വദേശിനി രേവതിയുടെ മകനായ ശ്രീജിന് (9) ആണ് മസ്തിഷ്ക മരണം സ്ഥിരീകരിച്ചത്.അമ്മയായ രേവതി സംഭവദിവസം തന്നെ മരിച്ചിരുന്നു. ഹൈദരാബാദ് കിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു ശ്രീതേട്. ഹൈദരാബാദ് സിറ്റി പൊലീസ് കമ്മീഷണറാണ് വിവരം പുറത്തുവിട്ടത്. അതേ സമയം, അപകടം സംഭവിച്ച ഹൈദരാബാദിലെ സന്ധ്യ തിയറ്ററി്റെ ലൈസൻസ് റദ്ദാക്കിയേക്കുമെന്ന് അധികൃതർ അറിയിച്ചു.
തിരക്കിൽ പെട്ട് മരിച്ച ചികിത്സയിൽ തുടരുന്നതിനിടെ മസ്തിഷ്ക മരണം സംഭവിക്കുകയായിരുന്നു. രേവതിയുടെ ഭർത്താവ് ഭാസ്കറിനും മക്കളായ തേജിനും സാൻവിക്കും ഒപ്പമാണ് രേവതി തിയറ്ററിൽ എത്തിയത്. ഷോ കാണാൻ അല്ലു അർജുനും സംവിധായകൻ സുകുമാറും വരുന്നുവെന്ന് കേട്ട് ആരാധകർ തിയറ്ററിൽ തടിച്ചുകൂടിയപ്പോഴാണ് ദുരന്തമുണ്ടായത് ജനക്കൂട്ടത്തെ നിയന്ത്രിക്കാനാവാതെ വന്നതോടെ പൊലീസ് ലാത്തിവീശുകയായിരുന്നു.
ഇതേ തുടർന്നുണ്ടായ സംഘർഷമാണ് അപകടത്തിൽ കലാശിച്ചത്. തിരക്ക് നിയന്ത്രിക്കാനും സുരക്ഷ ഉറപ്പാക്കാനും സംവിധാനം ഉണ്ടായിരുന്നില്ല. വാഹനങ്ങളുടെ പാർക്കിങ്ങിനു ക്രമീകരണം ഉണ്ടായിരുന്നില്ല. ഇതെല്ലാം തിയറ്ററുകാരുടെ ഗുരുതര വീഴ്ചയായാണ് പൊലീസ് വിലയിരുത്തുന്നത്. 10 ദിവസത്തിനകം വിശദീകരണം നൽകണo എന്ന് ആവശ്യപ്പെട്ട് പൊലീസ് സന്ധ്യാ തിയറ്ററർ ഉടമകൾക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി