Banner Ads

കണ്ണൂരിൽ കെഎസ്‌യു പ്രവർത്തകന് ക്രൂരമർദനം: ഡിവൈഎഫ്ഐ-സിപിഎം പ്രവർത്തകർ ആക്രമിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

കണ്ണൂർ :കണ്ണൂരിൽ കെഎസ്‌യു പ്രവർത്തകന് ക്രൂരമർദനം ഡിവൈഎഫ്ഐ-സിപിഎം പ്രവർത്തകർ ആക്രമിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. കണ്ണൂര്‍ കടന്നപ്പള്ളി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ത്ഥിയായ അസൈനാറിനാണ് മര്‍ദനമേറ്റത്.മര്‍ദനത്തില്‍ അസൈനാര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

മൂന്നുപേര്‍ ചേര്‍ന്ന് വളഞ്ഞിട്ട് ആക്രമിക്കുന്നതിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നു. ഡിവൈഎഫ്‌ഐ-സിപിഎം പ്രവര്‍ത്തകര്‍ ചേര്‍ന്നാണ് കെഎസ്‍യു പ്രവര്‍ത്തകനെ ക്രൂരമായി മര്‍ദിച്ചതെന്നാണ് പരാതി. സ്കൂള്‍ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് അസൈനാറിനെ വളഞ്ഞിട്ട് ആക്രമിച്ചത്. മൂന്നുപേര്‍ ചേര്‍ന്ന് അസൈനാറിനെ തല്ലിച്ചതയ്ക്കുന്നത് സിസിടിവി ദൃശ്യത്തില്‍ വ്യക്തമാണ്.

Tag