തിരുവന്തപുരം : കെഎസ്ആർടിസി സ്വന്തമായി പുക പരിശോധന കേന്ദ്രങ്ങൾ ആരംഭിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാർ. ആദ്യത്തെ പുക പരിശോധന കേന്ദ്രം തിരുവനന്തപുരത്തെ വികാസ് ഭവൻ ഡിപ്പോയിൽ ഉടൻ പ്രവർത്തനം തുടങ്ങും.
കേരളത്തിലെ വിവിധ ഡിപ്പോകളിലും പിന്നാലെ കേന്ദ്രങ്ങൾ തുടങ്ങാനാണ് കോർപ്പറേഷൻ ലക്ഷ്യമിടുന്നതെന്ന് മന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. കെഎസ്ആർടിസി ബസുകൾ കൂടാതെ മറ്റ് സ്വകാര്യ വാഹനങ്ങൾക്കും ഈ പുക പരിശോധന കേന്ദ്രങ്ങൾ ഉപയോഗപ്പെടുത്താൻ സാധിക്കും.