വടക്കഞ്ചേരി: പന്നിയങ്കര ടോൾ പ്ലാസയിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് ഇടിച്ചു കയറി അപകടം. ബസ്സിൽ ഉണ്ടായിരുന്ന ആറോളം പേർക്ക് ചെറിയ പരിക്കുകളുണ്ട്. കോയമ്പത്തൂർ- തിരുവനന്തപുരം കെഎസ്ആർടിസി സ്വിഫ്റ്റ് ബസാണ് പന്നിയങ്കര ടോൾ പ്ലാസയുടെ കോൺക്രീറ്റ് ഡിവൈഡറിൽ ഇടിച്ചു കയറിയത്. പരിക്കേറ്റവരെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാണ് അപകടം നടന്നത്. ഇടിയുടെ ആഘാതത്തിൽ ബസിന്റെ മുൻവശം തകർന്നിട്ടുണ്ട്.