Banner Ads

കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് ഒരാൾക്ക് ദാരുണാന്ത്യം

വാഴൂർ:കെഎസ്ആർടിസി ബസിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. വാഴൂർ നെടുമാവിൽ താമസിക്കുന്ന ചാമംപതാൽ പനമൂട് സ്വദേശി കുമ്ബുക്കൽ പരേതനായ സത്യന്റെ മകൻ സത്യരാജാ (ഗോപാലകൃഷ്ണൻ, 33) മരിച്ചത്.കൊടുങ്ങൂരിലെ ബിഎസ്എൻഎൽ കരാർ ജീവനക്കാരനാണ്.

വ്യാഴാഴ്ച രാത്രി ഒന്‌പതിന് ദേശീയപാതയിൽ ഇളപ്പുങ്കൽ പെൻഷൻ ഭവന് സമീപമായിരുന്നു അപകടം. കൊടുങ്ങൂരിൽനിന്നും നെടുമാവിലെ വീട്ടിലേക്ക് പോകുമ്ബോൾ സത്യരാജ് സഞ്ചരിച്ച ബൈക്കും കോട്ടയത്തുനിന്നും വന്ന ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ സത്യരാജിനെ നാട്ടുകാർ ചേർന്ന് കൊടുങ്ങൂരിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെട്ടു. അമ്മ ശ്യാമള സഹോദരങ്ങൾ സത്യഭാമ സത്യവതി. മൃതദേഹം മോർച്ചറിയിൽ.