എറണാകുളം: നേരിമംഗലം മണിയൻപാറയിൽ കെഎസ്ആർടിസി ബസ് അപകടം. അപകടത്തിൽ ഒരു മരണം.പെൺകുട്ടിയാണ് മരണമടഞ്ഞത്. കുട്ടിനില അതീവ ഗുരുതരമായിരുന്നു.കട്ടപ്പന സ്വദേശിയായ അനീറ്റ (14 ) മരണപ്പെട്ടത്.വീഴ്ചയിൽ ബസിന്റെ ടയർ കുട്ടിയുടെ ശരീരത്തിലൂടെ കയറി ഇറങ്ങിയിരുന്നു.ബസിൽ 20 പേരാണ് യാത്ര ചെയ്തിരുന്നത്. അനീറ്റ അമ്മയ്ക്കൊപ്പമായിരുന്നു യാത്രചെയ്തിരുന്നത്. അമിത വേഗമല്ല അപകടകരമായ വളവാണ് അപകടത്തിന് കാരണമായത്. കോതമംഗലം താലൂക്ക് ആശുപത്രിയിൽ ചികിൽസയിൽ ഇരിക്കെയാണ് മരിച്ചത്