Banner Ads

കെഎസ്ആർടിസി പ്രത്യേക സർവീസുകൾ പ്രഖ്യാപിച്ചു; ബാംഗ്ലൂർ, മൈസൂർ, ചെന്നൈ റൂട്ടുകളിൽ ബുക്കിംഗ് ആരംഭിച്ചു

തിരുവനന്തപുരം : മഹാനവമി, വിജയദശമി അവധിക്കാലം പ്രമാണിച്ച് കെഎസ്ആർടിസി പ്രത്യേക അധിക സർവീസുകളുടെ ബുക്കിംഗ് ആരംഭിച്ചു. സെപ്റ്റംബർ 25 മുതൽ ഒക്ടോബർ 14 വരെ കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ നിന്ന് ബെംഗളൂരു, മൈസൂരു, ചെന്നൈ എന്നിവിടങ്ങളിലേക്കും തിരിച്ചുമായിരിക്കും സർവീസുകൾ. ഇതിനായുള്ള ബുക്കിംഗ് ആരംഭിച്ചതായി ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാർ അറിയിച്ചു.

നിലവിലുള്ള സ്കാനിയ, വോൾവോ, സ്വിഫ്റ്റ് ബസ്സുകൾക്ക് പുറമേ യാത്രക്കാരുടെ തിരക്ക് അനുസരിച്ച് കൂടുതൽ സർവീസുകൾ ഏർപ്പെടുത്തുമെന്ന് മന്ത്രി വ്യക്തമാക്കി. കെ എസ് ആർ ടി സി ബസുകളുടെ ടിക്കറ്റുകൾ www.onlineksrtcswift. com എന്ന ഓൺലൈൻ വെബ്സൈറ്റ് വഴിയും ente ksrtc neo oprs എന്ന മൊബൈൽ ആപ്പിലൂടെയും സീറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക്

തിരുവനന്തപുരം- ഫോൺനമ്പർ- 9188933716 , എറണാകുളം- ഫോൺ നമ്പർ – 9188933779 , കോഴിക്കോട്- ഫോൺ നമ്പർ – 9188933809 , കണ്ണൂർ- ഫോൺ നമ്പർ – 9188933822 , ബാംഗ്ലൂർ- ഫോൺ നമ്പർ – 9188933820