Banner Ads

പുതിയ ബിൽ അടവ് രീതിയുമായി കെഎസ്ഇബി; 1000 രൂപയ്ക്ക് മുകളിലുള്ള തുക ഇനി ഓൺലൈനായി മാത്രം

വൈദ്യുതി ബിൽ അടയ്ക്കുന്ന രീതിയിൽ പുതിയ പരിഷ്കാരങ്ങളുമായി കെഎസ്ഇബി. ഇനി മുതൽ 1000 രൂപ വരെയുള്ള ബില്ലുകൾ മാത്രമേ കറൻസിയായി സ്വീകരിക്കൂ. 1000 രൂപയ്ക്ക് മുകളിലുള്ള തുക ഓൺലൈനായി മാത്രം അടയ്ക്കേണ്ടിവരും.

കൂടാതെ, ബിൽ അടയ്ക്കുന്നതിനുള്ള സമയത്തിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. നേരത്തെ രാവിലെ 8 മുതൽ വൈകിട്ട് 6 വരെയായിരുന്ന സമയം, പുതിയ തീരുമാനമനുസരിച്ച് രാവിലെ 9 മുതൽ വൈകുന്നേരം 3 വരെയായി കുറയ്ക്കും.

ഓൺലൈൻ പേയ്മെന്റ് കൂടിയ സാഹചര്യത്തിൽ, രണ്ട് കാഷ് കൗണ്ടറുകളുള്ള കെഎസ്ഇബി ഓഫീസുകളിൽ ഇനി ഒരെണ്ണം മാത്രമേ പ്രവർത്തിക്കുകയുള്ളൂ. അധികമുള്ള ജീവനക്കാരെ മറ്റ് ഓഫീസുകളിലേക്ക് മാറ്റും. ഒരേ കെട്ടിടത്തിൽ രണ്ട് സെക്ഷൻ ഓഫീസുകൾ പ്രവർത്തിക്കുന്നുണ്ടെങ്കിൽ, അവിടെയും ഒരു കൗണ്ടർ മാത്രമേ ഉണ്ടാകൂ.