കോട്ടയം: കോട്ടയം ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമ വിജയകുമാർ, ഭാര്യ മീര എന്നിവരെയാണ് മരിച്ചനിലയിൽ കണ്ടെത്തി.തിരുവാതുക്കലിൽ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഇരുവരുടെയും ശരീരത്തിൽ മുറുവേറ്റ പാടുകളുണ്ട്. തിരുവാതുക്കൽ എരുത്തിക്കൽ അമ്ബലത്തിന് സമീപത്തെ വീട്ടിലാണ് സംഭവം. ചൊവ്വാഴ്ച രാവിലെ വീട്ടിലെത്തിയ ജോലിക്കാരിയാണ് രണ്ടുപേരെയും മരിച്ചനിലയിൽ കണ്ടത്.
ഇവർ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി പരിശോധന ആരംഭിച്ചിട്ടുണ്ട്. ഇൻക്വസ്റ്റ് നടപടികൾക്കുശേഷമായിരിക്കും മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി കൊണ്ടുപോകുക. ദേഹത്ത് മുറിവേറ്റ പാടുകളടക്കമുള്ളതിനാൽ തന്നെ മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് പൊലീസ്.രക്തം വാർന്ന നിലയിലാണ് മൃതദേഹങ്ങൾ. അതിനാൽ തന്നെ കൊലപാതകമാണോ എന്ന സംശയം ഉയർന്നിട്ടുണ്ട്.
നഗരത്തിൽ പ്രവർത്തിക്കുന്ന ഇന്ദ്രപ്രസ്ഥ എന്ന ഓഡിറ്റോറിയവും മറ്റു ബിസിനസ് സ്ഥാപനങ്ങളുടെയും ഉടമയായ പ്രമുഖ വ്യവസായയാണ് മരിച്ച വിജയകുമാർ വീടിനുള്ളിലും പരിസരത്തും പൊലീസ് പരിശോധിച്ചുവരുകയാണ്. ജോലിക്കാരി നൽകിയ പ്രാഥമിക വിവരങ്ങൾ മാത്രമാണ് പൊലീസിന് ലഭിച്ചിട്ടുണ്ട്. മോഷണ ശ്രമം നടന്നോയെന്നും അന്വേഷിക്കുന്നുണ്ട് സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുകയാണ് പോലീസ്