Banner Ads

കൊല്ലത്ത് വാഹനാപകടം: കെഎസ്‌ആർടിസി ബസും ജീപ്പും കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു, രണ്ടുപേർക്ക് ഗുരുതര പരിക്ക്

കൊല്ലം : പുലർച്ചെ ദേശീയപാതയിൽ ഓച്ചിറ വലിയകുളങ്ങരയിൽ കെഎസ്‌ആർടിസി ബസ്സും ജീപ്പും കൂട്ടിയിടിച്ച് ഉണ്ടായ വാഹനാപകടത്തിൽ മൂന്ന് പേർ മരിച്ചു. രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റു. മരിച്ചത് തേവലക്കര സ്വദേശികളാണ്.ചേർത്തലയിലേക്ക് പോവുകയായിരുന്ന കെഎസ്‌ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസ്സും എതിർദിശയിൽ നിന്ന് വന്ന ജീപ്പും തമ്മിലാണ് കൂട്ടിയിടിച്ചത്.

അപകടത്തിൽ ജീപ്പ് പൂർണ്ണമായും തകർന്നു. ഇടിയുടെ ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. പരിക്കേറ്റവരെ ഉടൻ ആശുപത്രിയിൽ എത്തിച്ചു. ബസ്സ് പെട്ടെന്ന് ബ്രേക്ക് ചെയ്തതിനെ തുടർന്ന് ഏതാനും യാത്രക്കാർക്ക് നിസ്സാര പരിക്കുകളുണ്ടായതായും റിപ്പോർട്ടുകളുണ്ട്.