Banner Ads

മണ്ണെണ്ണ വില കൂട്ടി: സാധാരണക്കാർക്ക് വീണ്ടും തിരിച്ചടി.

തിരുവനന്തപുരം:സംസ്ഥാനത്ത് റേഷൻ മണ്ണെണ്ണയുടെ വില വർദ്ധിപ്പിച്ചു. ഓഗസ്റ്റ് മാസത്തെ റേഷൻ വിതരണം തുടങ്ങുന്നതോടെ പുതിയ വില പ്രാബല്യത്തിൽ വരും. ലിറ്ററിന് 3 രൂപയാണ് വർദ്ധിപ്പിച്ചത്. ഇതോടെ, ഒരു ലിറ്റർ മണ്ണെണ്ണയ്ക്ക് 65 രൂപയായിരുന്നത് 68 രൂപയാകും.

പൊതുവിതരണ കേന്ദ്രങ്ങളിലേക്ക് എണ്ണക്കമ്പനികൾ മണ്ണെണ്ണ എത്തിക്കുന്ന വില വർദ്ധിപ്പിച്ചതാണ് ഈ വിലവർദ്ധനയ്ക്ക് കാരണമായി പറയുന്നത്. വില വർദ്ധിക്കുന്ന തുകയും നികുതിയും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പങ്കിടും.

റേഷൻ വ്യാപാരികൾക്കോ ഡീലർമാർക്കോ ഇതിൽ അധിക ലാഭമൊന്നും ലഭിക്കില്ല.മുമ്പ് ലിറ്ററിന് 61 രൂപയായിരുന്ന മണ്ണെണ്ണയുടെ വില ജൂലൈ മാസത്തിൽ 4 രൂപ വർദ്ധിപ്പിച്ച് 65 രൂപയാക്കിയിരുന്നു. അതിന് പിന്നാലെയാണ് വീണ്ടും 3 രൂപയുടെ വർദ്ധന വന്നിരിക്കുന്നത്.