കോട്ടയം: കേരളത്തിലെ സർക്കാർ ആരോഗ്യമേഖലയിൽ ചരിത്രമെഴുതി കോട്ടയം മെഡിക്കൽ കോളേജ്. ഇവിടെ ആദ്യമായി ശ്വാസകോശം മാറ്റിവെക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി. ഹൃദ്രോഗ ശസ്ത്രക്രിയാ വിഭാഗം മേധാവിയായ ഡോ. ടി.കെ. ജയകുമാറിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് ഈ നേട്ടം കൈവരിച്ചത്.മസ്തിഷ്ക മരണം സംഭവിച്ച തിരുവനന്തപുരം സ്വദേശിയായ അനീഷ്.
ബുധനാഴ്ച രാത്രി 11 മണിയോടെ ശസ്ത്രക്രിയ ആരംഭിച്ചു, രാത്രി വൈകിയും തുടർന്നു.ഡോ. ജയകുമാറിൻ്റെയും സംഘത്തിൻ്റെയും വർഷങ്ങളായുള്ള പരിശ്രമമാണ് ഈ ശസ്ത്രക്രിയയ്ക്ക് കളമൊരുക്കിയത്.ശ്വാസകോശം മാറ്റിവയ്ക്കാനുള്ള സർക്കാർ അനുമതിയും ലൈസൻസും 2015 ഫെബ്രുവരി 16-ന് ആശുപത്രിക്ക് ലഭിച്ചിരുന്നു. 2015 മുതലുള്ള നീണ്ട കാത്തിരിപ്പിനാണ് ഇതോടെ വിരാമമായത്.കോട്ടയം മെഡിക്കൽ കോളേജിൽ തന്നെയാണ് ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയും നടക്കുന്നത്.
ഇവിടെ ഇതുവരെയായി 10 ഹൃദയമാറ്റ ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തിയാക്കിയിട്ടുണ്ട്.ഒരേസമയം ഹൃദയവും ശ്വാസകോശവും മാറ്റിവയ്ക്കാനുള്ള സജ്ജീകരണങ്ങൾ ഒരുക്കുന്ന കേരളത്തിലെ ആദ്യത്തെ സർക്കാർ ആശുപത്രി എന്ന അപൂർവ നേട്ടവും ഇതോടെ കോട്ടയം മെഡിക്കൽ കോളേജിന് സ്വന്തമായി.ഈ നേട്ടത്തിലൂടെ ഡോ. ടി.കെ. ജയകുമാറും ഹൃദ്രോഗ ശസ്ത്രക്രിയാ വിഭാഗവും മെഡിക്കൽ കോളേജിൻ്റെ പ്രശസ്തി വീണ്ടും വർദ്ധിപ്പിച്ചു.