Banner Ads

കേരളം സുപ്രീം കോടതിയിൽ; തെരുവുനായ കേസിൽ സത്യവാങ്മൂലം സമർപ്പിച്ചു

ദില്ലി : തെരുവുനായ വിഷയവുമായി ബന്ധപ്പെട്ട കേസിൽ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. എബിസി (മൃഗങ്ങളെ ജനന നിയന്ത്രണത്തിന് വിധേയമാക്കൽ) ചട്ടങ്ങൾ സംസ്ഥാനത്ത് നടപ്പാക്കിയിട്ടുണ്ടെന്നും തെരുവുനായ നിയന്ത്രണത്തിനായി വിവിധ പദ്ധതികൾ ആവിഷ്കരിച്ചുവെന്നും സത്യവാങ്മൂലത്തിൽ കേരളം വ്യക്തമാക്കി.

എബിസി ചട്ടങ്ങളിലെ ചില വ്യവസ്ഥകൾ അപ്രായോഗികമാണ് എന്ന് സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചു. സത്യവാങ്മൂലം സമർപ്പിക്കാൻ വൈകിയത് മനഃപൂർവ്വമല്ല. വിവരശേഖരണത്തിൽ ഉണ്ടായ കാലതാമസമാണ് ഇതിന് കാരണമെന്നും സംസ്ഥാനം കോടതിയിൽ ക്ഷമ ചോദിച്ചു.