തലശ്ശേരി : ഡേറ്റിങ് ആപ്പ് വഴി പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. കോഴിക്കോട് പേരാമ്പ്ര സ്വദേശിയായ പ്രജീഷിനെയാണ് പയ്യന്നൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ കേസിൽ അറസ്റ്റിലായ പ്രതികളുടെ എണ്ണം 12 ആയി.
ഇനി നാല് പേരെ കൂടി പിടികൂടാനുണ്ട്. ഡേറ്റിങ് ആപ്പുകൾ ഉപയോഗിച്ച് പ്രായപൂർത്തിയാകാത്ത കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്ന സംഘത്തെക്കുറിച്ചുള്ള പോലീസിന്റെ അന്വേഷണമാണ് അറസ്റ്റിലേക്ക് നയിച്ചത്. തലശ്ശേരിയിൽ വെച്ചാണ് പോലീസ് പ്രജീഷിനെ പിടികൂടിയത്. ചോദ്യം ചെയ്യലിൽ പയ്യന്നൂർ കോത്തായി മുക്കിലെ ഒരു ക്വാർട്ടേഴ്സിൽ വെച്ച് പ്രതി കുട്ടിയെ പീഡിപ്പിച്ചതായി പോലീസ് കണ്ടെത്തി.