ബംഗളൂരു : സംസ്ഥാനത്ത് ജാതി സർവേ (സാമൂഹിക, വിദ്യാഭ്യാസ, സാമ്പത്തിക സെൻസസ്) പൂർത്തിയാക്കുന്നതിനായി കർണാടക സർക്കാർ സർക്കാർ എയ്ഡഡ് സ്കൂളുകൾക്ക് ഒക്ടോബർ 8 മുതൽ 18 വരെ അവധി പ്രഖ്യാപിച്ചു. സർവേ പൂർത്തിയാക്കാൻ 10 ദിവസത്തെ അധിക സമയം ആവശ്യപ്പെട്ട അധ്യാപക സംഘടനകളുടെ ആവശ്യം പരിഗണിച്ചാണ് ഈ തീരുമാനമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യക്തമാക്കി.
സെപ്റ്റംബർ 22-നാണ് സംസ്ഥാനത്ത് ജാതി സെൻസസ് ആരംഭിച്ചത്. എന്നാൽ പല ജില്ലകളിലും സർവേ നടപടികൾ ഇനിയും പൂർത്തിയാക്കാനുണ്ട്. മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും ഇന്ന് വിധാൻ സൗധയിൽ ചേർന്ന അവലോകന യോഗത്തിൽ സർവേയുടെ പുരോഗതി വിലയിരുത്തിയ ശേഷമാണ് സ്കൂളുകൾക്ക് അവധി നീട്ടി നൽകാൻ ഉത്തരവിട്ടത്.