Banner Ads

കണ്ണൂർ-ഡൽഹി ഇൻഡിഗോ; സർവീസ് പ്രതിദിനമായി പുനരാരംഭിച്ചു

മട്ടന്നൂർ : കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ഇൻഡിഗോ എയർലൈൻസിന്റെ കണ്ണൂർ-ഡൽഹി സർവീസ് പ്രതിദിന സർവീസായി പുനരാരംഭിച്ചു. ഡൽഹി വിമാനത്താവളത്തിൽ റൺവേ നവീകരണത്തിന്റെ ഭാഗമായാണു ജൂൺ 15 മുതൽ സെപ്റ്റംബർ 14 വരെ ഇൻഡിഗോ എയർലൈൻസിന്റെ കണ്ണൂർ- ഡൽഹി സർവീസ് കുറച്ചത്.

ആഴ്ചയിൽ 7 ദിവസവും സർവീസ് നടത്തിയിരുന്നത് 3 ദിവസമായി കുറയ്ക്കുകയായിരുന്നു. 176 പേരെ ഉൾക്കൊള്ളുന്ന വിമാനത്തിനു പകരം 232 പേർക്കു യാത്ര ചെയ്യാൻ കഴിയുന്ന വിമാനമാകും കണ്ണൂരിനും ഡൽഹിക്കു മിടയിൽ സർവീസ് നടത്തുക.