Banner Ads

കെഎസ്ആർടിസിയിൽ വോട്ട് ചോദിച്ച് കെസി വേണുഗോപാലും പിഷാരടിയും; കുഴൽമന്ദം വരെ സർപ്രൈസ് യാത്ര

പാലക്കാട് : യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനമായ സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യയാത്ര എന്ന പദ്ധതി ജനങ്ങളിലേക്ക് നേരിട്ടെത്തിക്കാൻ വ്യത്യസ്തമായ പ്രചാരണവുമായി നേതാക്കൾ. എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലും പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർത്ഥി രമേഷ് പിഷാരടിയും ചേർന്ന് കെഎസ്ആർടിസി ബസ്സിൽ യാത്ര ചെയ്തു. പാലക്കാട് കോട്ടമൈതാനത്ത് നിന്ന് കുഴൽമന്ദം വരെയായിരുന്നു ഇരുവരുടെയും ബസ്സ് യാത്ര.

യാത്രയ്ക്കിടയിൽ യാത്രക്കാരോടും പ്രത്യേകിച്ച് സ്ത്രീകളോടും അഞ്ചിന ഇന്ദിരാ ഗ്യാരന്റിയെക്കുറിച്ച് നേതാക്കൾ സംസാരിച്ചു. യുഡിഎഫ് അധികാരത്തിൽ വന്നാൽ നടപ്പിലാക്കുന്ന വികസന പദ്ധതികളോടുള്ള പൊതുജനങ്ങളുടെ പ്രതികരണം നേരിട്ട് അറിയാനാണ് ഇത്തരമൊരു യാത്ര സംഘടിപ്പിച്ചത്.