മലപ്പുറം : ഇൻസ്റ്റഗ്രാം പോസ്റ്റിട്ടു , ജൂനിയർ വിദ്യാർത്ഥിക്ക് സീനിയർ വിദ്യാർത്ഥികളുടെ ക്രൂര മർദനം തിരുവാലി ഹിക്ടിയ ആർട്ട് ആന്റ് സയൻസ് കോളജിലെ രണ്ടാം വർഷ ബികോം വിദ്യാർഥി ഷാനിദിന് ക്രൂരമായ റാഗിങ്ങിനെ തുടർന്ന് ഗുരുതര പരുക്കേറ്റു. സംഘം ചേർന്നുള്ള ആക്രമണത്തിൽ ഷാനിദിന്റെ ശരീരമാകെ പരുക്കേറ്റിട്ടുണ്ട്. മുൻവശത്തെ പല്ലുകൾ പൊട്ടി താക്കോൽ കൊണ്ടുള്ള കുത്തേറ്റ് കവിളിൽ പരുക്കേറ്റതിനെ തുടർന്ന് മൂന്ന് സ്റ്റിച്ചുണ്ട്.ഗുരുതര പരുക്കുകളോടെ ഷാനിദിനെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സംഭവത്തിൽ വിദ്യാർത്ഥിയുടെ രക്ഷിതാക്കൾ പോലീസിൽ പരാതി നൽകി. എടവണ്ണ പോലീസ് അന്വേഷണം ആരംഭിച്ചു.