തൃശ്ശൂർ : അഷ്ടമി രോഹിണി ഉത്സവം ആഘോഷിക്കാനായി ഒരുങ്ങി ഗുരുവായൂരമ്പലം. ശ്രീകൃഷ്ണന്റെ ജന്മ ദിനത്തിൽ ആയിരക്കണക്കിന് ഭക്തരാണ് ക്ഷേത്രത്തിൽ തടിച്ച് കൂടുന്നത്. രാവിലെ 9 മണി മുതൽ ഭഗവാൻ കൃഷ്ണന് സമർപ്പിക്കുന്ന പാൽപായസം ഉൾപ്പെടെയുള്ള വിവിധ വിഭവങ്ങൾ ഉൾക്കൊള്ളുന്ന പ്രത്യേക വിതരണം ആരംഭിക്കും. വൈകിട്ട് അഞ്ചിന് മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ നടക്കുന്ന സാംസ്‌കാരിക സമ്മേളനം ദേവസ്വം വകുപ്പ് മന്ത്രി വി.എൻ വാസവൻ ഉദ്‌ഘാടനം ചെയ്യും. വൈകിട്ട് 7 30 മുതൽ സംഗീതം, നൃത്തം, നാടകം എന്നിവയും 10 മണിക്ക് കൃഷ്നാട്ടം എന്നിവയും നടത്തും.
അതേസമയം ആറന്മുള ക്ഷേത്രത്തിലെ അഷ്ടമി രോഹിണി സദ്യ രാവിലെ 11 മണിക്ക് കേന്ദ്രമന്ത്രി സുരേഷ് ഗോപി ഉദ്‌ഘാടനം ചെയ്യും. 70,000 ഭക്തർക്കാണ് സദ്യ ഒരുക്കുന്നത്. 60,000 പേർക്ക് ക്ഷേത്രത്തിനകത്തും 10,000 പേർക്ക് പുറത്തുമാണ് സദ്യ നൽകുന്നത്. ഒക്ടോബർ 2 വരെ വള്ള സദ്യ ഉണ്ടാവും. വയനാട് ഒഴികെ സംസ്ഥാനം ഒട്ടാകെ ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ സന്ധ്യാ ഘോഷയാത്രകൾ നടക്കും. ഈ വർഷത്തെ ആഘോഷങ്ങൾ ശാന്തവും ആത്മീയവുമായി കേന്ദ്രീകരിച്ചായിരിക്കും.