Banner Ads

വടകരയിൽ ട്രെയിനിൽ നിന്ന് വീണ്; ഐടിഐ വിദ്യാർത്ഥിക്ക് പരിക്ക്

വടകര : ട്രെയിനിൽ നിന്ന് വീണ് യുവാവിന് പരിക്ക്. തൃശൂർ നീലിപ്പാറ സ്വദേശി ഇസ്മായിൽ ഇബ്രാഹിമിനാണ് (21) പരിക്കേറ്റത്. ഇന്ന് പുലർച്ചെ വടക്കാഞ്ചേരിയിൽ നിന്ന് ചെന്നൈ മെയിലിൽ കണ്ണൂരിലേക്ക് യാത്ര ചെയ്യുകയായിരുന്നു ഇസ്മായിൽ.

വടകര കോട്ടക്കൽ റെയിൽവേ ഗേറ്റിന് സമീപം ട്രെയിനിലെ വാതിലിൽ നിന്ന് പിടിവിട്ട് ഇസ്മായിൽ പുറത്തേക്ക് തെറിച്ചു വീഴുകയായിരുന്നു. തലയിടിച്ചാണ് വീണത്. അപകടത്തിൽ ഇസ്മായിലിന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ഉടൻ തന്നെ ഇയാളെ വടകര ജില്ലാ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലേക്കും മാറ്റി. കണ്ണൂർ ചാല ഐടിഐ വിദ്യാർത്ഥിയാണ് പരിക്കേറ്റ ഇസ്മായിൽ.