ഗാസ : ഗാസയിൽ ഇസ്രയേലിന്റെ ശക്തമായ കരയാക്രമണം തുടരുന്നു. നഗരം പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇസ്രയേൽ സൈന്യം കരയുദ്ധം ആരംഭിച്ചത്. ഇന്ന് പകൽ നടന്ന ആക്രമണങ്ങളിൽ വിവിധ സ്ഥലങ്ങളിലായി 60-ൽ അധികം പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ആക്രമണം രൂക്ഷമായതോടെ ജീവൻ രക്ഷിക്കാനായി ജനങ്ങൾ കൂട്ടത്തോടെ പലായനം ചെയ്യുകയാണ്. ഗാസയിൽ കരസേനയുടെ ‘ഗ്രൗണ്ട് ഓപ്പറേഷൻ’ തുടങ്ങിയതായി ഇസ്രയേൽ സേന അറിയിച്ചു.