Banner Ads

ദേശീയപാതയോരത്ത് സുരക്ഷക്കായി സ്ഥാപിച്ച ഇരുമ്ബ് ബാരിക്കേഡുകള്‍; സ്ഥിരം മോഷണം പോകുന്നു

ചെങ്ങമനാട്: സുരക്ഷക്കായി സ്ഥാപിച്ച ഇരുമ്ബ് ബാരിക്കേഡുകള്‍ സ്ഥിരം മോഷണം പോകുന്നു,  രാത്രി കാലങ്ങളില്‍ അപകടങ്ങള്‍ സംഭവിക്കുന്നത് പതിവാണ്. റോഡിന് താഴെയുള്ള ചെങ്ങല്‍ത്തോടിന്‍റെ കൈവഴിയിലും, ചതുപ്പ് നിലങ്ങളിലും മാലിന്യം തള്ളുന്നതും, കക്കൂസ് മാലിന്യമടക്കം തള്ളാൻ റോഡരികിലേക്ക് ചേർത്തുനിർത്തുമ്ബോള്‍ പല തവണ അപകടങ്ങളുണ്ടായതും കണക്കിലെടുത്താണ് ദേശീയപാത അധികൃതർ ഏകദേശം 200 മീറ്ററോളം ദൂരം ഇരുമ്ബ് ബാരിക്കേഡ് സ്ഥാപിച്ചത്.മോഷ്ടിക്കുന്നതായി പരാതി.

ചെങ്ങമനാട് പറമ്ബയം പാലത്തിന് സമീപം വാഹനങ്ങള്‍ അപകടത്തില്‍ പെടാതിരിക്കാൻ ദേശീയപാതയോരത്ത് സ്ഥാപിച്ച ഇരുമ്ബിന്‍റെ ബാരിക്കേഡും അനുബന്ധ ഷീറ്റുകളുമാണ് വ്യാപകമായി മോഷണം പോകുന്നത്.അത്താണി ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങള്‍ കയറ്റമുള്ള വളവ് തിരിഞ്ഞ് പാലത്തിദേശീയപാതയില്‍ വളവും, തിരിവും, ചെറുതോടുകളും, പാലങ്ങളുമുള്ള മംഗലപ്പുഴ, അത്താണി കുറുന്തലത്തോട്, കരിയാട് അടക്കമുള്ള ഭാഗങ്ങളിലും ഇത്തരത്തില്‍ ഇരുമ്ബ് ഭിത്തി സ്ഥാപിച്ചിട്ടുണ്ട്.

ഇരുമ്ബ് പൈപ്പിന്‍റെ തൂണുകള്‍ സ്ഥാപിച്ച ശേഷം മുന്തിയയിനം ഷീറ്റുകള്‍ തൂണുമായി ബന്ധിപ്പിച്ച്‌ നട്ടും ബോള്‍ട്ടും ഉപയോഗിച്ച്‌ മുറുക്കിയാണ് ഭിത്തി സ്ഥാപിച്ചത്. സുരക്ഷ സംവിധാനം ഏർപ്പെടുത്തിയ ശേഷം അപകടങ്ങള്‍ ഒഴിവായെങ്കിലും യഥാസമയം വഴിയോരം ശുചീകരിക്കാത്തതിനാല്‍ കാട്ടുചെടികള്‍ വളർന്ന് കാട് മൂടി. ഭിത്തിയും കാടുമൂടിയതോടെയാണ് സാമൂഹിക വിരുദ്ധർ വിദഗ്ദമായി പാർട്സുകള്‍ അഴിച്ചെടുത്ത് ആക്രിക്കടകളില്‍ കൊണ്ടുപോയി വില്‍ക്കുന്നത് പതിവാണ്.

പൊലീസ് പിടികൂടുന്നുണ്ടെങ്കിലും കേസെടുക്കാതെ വിടാറാണ്. പറമ്ബയം, ദേശം, കോട്ടായി ഭാഗങ്ങളിലെ ദേശീയപാതയോരത്തെ കാടുകള്‍ ഉടൻ നീക്കം ചെയ്യണമെന്ന് ചെങ്ങമനാട് പഞ്ചായത്ത് അംഗം നഹാസ് കളപ്പുരയില്‍ ദേശീയപാത അധികൃതരോടാവശ്യപ്പെട്ടു. രണ്ടാഴ്ച മുമ്ബ് വൈകുന്നേരം പറമ്ബയം പാലത്തിന് സമീപം യുവാവ് സൈക്കിളുമായെത്തി ഇരുമ്ബ് ഷീറ്റുകള്‍ അഴിച്ചെടുക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെടുകയും തുടർന്ന് ജനപ്രതിനിധികളും ജീവനക്കാരും ചേർന്ന് പിടികൂടി ദേശീയപാത അധികൃതർക്ക് കൈമാറുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *