Banner Ads

ഇറാൻ-ഇസ്രായേൽ സംഘർഷം; ഗൾഫ് പ്രതിനിധികളുമായി മുഖ്യമന്ത്രി ഇന്ന് കൂടിക്കാഴ്ച നടത്തും

തിരുവനന്തപുരം : ഗൾഫ് രാജ്യങ്ങളിലെ ലോക കേരള സഭ പ്രതിനിധികളുമായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് കൂടിക്കാഴ്ച നടത്തും. വൈകിട്ട് ആറിന് ഓൺലൈൻ വഴിയാണ് യോഗം ചേരുന്നത്. യുദ്ധസഹചര്യത്തിൽ ഗൾഫ് രാജ്യങ്ങളിൽ താമസിക്കുന്ന മലയാളികളുടെ നിലവിലെ അവസ്ഥയും സുരക്ഷയും നേരിട്ട് വിലയിരുത്തും.

നോർക്ക റൂട്ട്‌സ് റെസിഡന്റ് വൈസ് ചെയർമാൻ പി ശ്രീരാമകൃഷ്ണൻ, നോർക്ക വകുപ്പ് സെക്രട്ടറി അനുപമ ടി വി, നോർക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അജിത് കോളശ്ശേരി തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും .