Banner Ads

ഇൻസ്റ്റഗ്രാം തർക്കം കൂട്ടയടിയിൽ കലാശിച്ചു; മലപ്പുറത്ത് വിദ്യാർത്ഥികൾ തമ്മിൽ ഏറ്റുമുട്ടി.

മലപ്പുറം:കൊണ്ടോട്ടിയിൽ ഇൻസ്റ്റഗ്രാം പോസ്റ്റുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് വിദ്യാർത്ഥികൾ തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ സമീപത്തെ കടക്കാരനടക്കം നിരവധി പേർക്ക് പരിക്കേറ്റു. ഹയർ സെക്കൻഡറി വിദ്യാർഥികൾ തമ്മിലുണ്ടായ അടിപിടിയിൽ മൂന്നുപേർക്ക് പരിക്കേറ്റു.

വ്യാഴാഴ്ച വൈകീട്ട് അങ്ങാടിപ്പുറം പരിയാപുരം സ്കൂളിന് മുന്നിലാണ് അടിപിടിയുണ്ടായത്. വിദ്യാർഥികൾ തമ്മിലുള്ള അടിപിടി കണ്ട് പിടിച്ചുമാറ്റാനെത്തിയ സമീപത്തെ വ്യാപാരിക്കും മർദനമേറ്റു. ഇദ്ദേഹത്തിന്‍റെ അടിവയറിന് ചവിട്ടേൽക്കുകയായിരുന്നു.

ഇയാളും രണ്ട് വിദ്യാർത്ഥികളും പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. എട്ടോളം പേർ വന്ന് തങ്ങളെ അക്രമിക്കുകയായിരുന്നുവെന്നാണ് പരിക്കേറ്റ് ചികിത്സയിലുള്ള വിദ്യാർഥികൾ പറയുന്നത്. സംഭവത്തിൽ പെരിന്തൽമണ്ണ പൊലീസ് കേസെടുത്തിട്ടുണ്ട്.