Banner Ads

ഐഎൻഎസ് വിക്രാന്തിന്‍റെ ലൊക്കേഷൻ തേടി ; ആസ്ഥാനത്തേക്ക് ഫോണ്‍ കോള്‍,പ്രതി മാനസിക രോഗിയെന്ന് റിപ്പോർട്ട്

കൊച്ചി: ഐഎൻഎസ് വിക്രാന്തിന്‍റെ ലൊക്കേഷൻ തേടി ആസ്ഥാനത്തേക്ക് ഫോണ്‍ കോള്‍,പ്രതി മാനസിക രോഗിയെന്ന് റിപ്പോർട്ട്. കൊച്ചി നാവിക സേനാ ആസ്ഥാനത്തേക്ക് ഫോണ്‍ കോള്‍ വന്ന സംഭവത്തിൽ പ്രതിയെ പിടികൂടുകയായിരുന്നു. കോഴിക്കോട് സ്വദേശിയായ മുജീബ് റഹ്മാനാണ് അറസ്റ്റിലായതെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യ പറഞ്ഞു.

പ്രതി മുജീബ് റഹ്മാൻ മാനസിക വെല്ലുവിളി നേരിടുന്നയാളാണെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ പറഞ്ഞു.2021 മുതൽ ഇയാള്‍ മാനസിക രോഗത്തിന് ചികിത്സ തേടിയിട്ടുണ്ട്. കൂടുതൽ അന്വേഷണം നടത്തേണ്ടതുണ്ടെന്നും കൂടുതൽ വിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്നും പുട്ട വിമലാദിത്യ പറഞ്ഞു. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുതത്തി.

ബിഎന്‍എസ് 319 അനുസരിച്ചാണ് കേസ്. സ്വന്തം വ്യക്തി വിവരങ്ങള്‍ മറച്ചുവെച്ച് മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കുന്നതിനുള്ള വകുപ്പാണിത്. പ്രതി നാലു വർഷമായി മാനസിക പ്രശ്നങ്ങൾക്ക് ചികിൽസ തേടുന്നുണ്ടെന്നും പരസ്പര വിരുദ്ധമായാണ് മൊഴികൾ നൽകുന്നതെന്നും പൊലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *