കോട്ടയം : സമുദായത്തിലെ അംഗങ്ങളുടെ ആക്ഷേപങ്ങളും,സങ്കടങ്ങളും മെത്രാൻ അച്ഛന് കത്തായി നൽകി ക്നാനായ സഭ . ക്നാനായ പുരോഹിത വർഗ്ഗത്തിൻറെ മനുഷ്യത്വരഹിതമായ പ്രവർത്തികൾ ഈ നോമ്പുകാല വാർത്തകളിൽ കൂടുതലായി ഇടം പിടിച്ചു വരുന്ന സാഹചര്യത്തിലാണ് സഭ കത്തയച്ചിരിക്കുന്നത്.
കാരിത്താസ് ഇടവക അംഗമായ വടകര കുരിയാക്കോസിന്റെ മകൾ ഷൈനിയുടെയും കൊച്ചുമക്കളുടെയും ദാരുണമായ അന്ത്യത്തിന് കാരണമായത് ഒരു പരിധി വരെ ഷൈനിയുടെ ഭർത്താവിൻറെ സഹോദരനായ ബോബി അച്ഛൻറെ മൂല്യച്യുതിയുടെയും വൈരാഗ്യ മനോഭാവത്തിന്റെയും പരിണിതഫലമാണെന്നും.
ബോബി അച്ഛൻറെ സ്വന്തം സഹോദരൻറെ മക്കളെ കഷ്ടപ്പാടിൻ്റെയും ദാരിദ്ര്യത്തിന്റെയും പടുകുഴിയിലേക്ക് തള്ളി വിടുവാൻ ആ പുരോഹിതന് യാതൊരുവിധ മടിയും ഉണ്ടായിരുന്നില്ലയെന്നും അദ്ദേഹത്തിൻറെ പിതാവിൻറെ തന്നെ വൈദ്യസഹായത്തിനായി കുടുംബശ്രീയിൽ നിന്നും ഏതാണ്ട് മൂന്നര ലക്ഷം രൂപ കടമെടുത്തു അത് തിരിച്ച് അടയ്ക്കുന്നതിൽ വന്ന വീഴ്ചയിൽ പോലീസ് സ്റ്റേഷനിൽ കയറേണ്ട അവസ്ഥയിലേക്ക് ആ പാവം സഹോദരിയെ ചെന്നെത്തിച്ചതിൽ ഈ പുരോഹിതനും കുടി ഉത്തരവാദിത്വമുണ്ട് എന്ന നിലയിലാണ് കത്തിൽ പറയുന്നത്
“ഇതേ പുരോഹിതൻ്റെ സ്വന്തം സഹോദരി ഒരു വിവാഹമോചനത്തിൻ്റെ വക്കിലാണ് എന്ന കാര്യം അങ്ങേക്ക് അറിവുള്ളതാണോ. സ്വന്തം കുടുംബത്തിലെ സ്നേഹരാഹിത്യവും അനൈക്യവും പരിഹരിക്കുവാൻ കഴിയാത്ത ഒരു പുരോഹിതന് ഒരു ഇടവകയെ അല്ലെങ്കിൽ ഒരു സമൂഹത്തെ നയിക്കുവാൻ കഴിയില്ല എന്ന സത്യം തിരിച്ചറിഞ്ഞ് അങ്ങേർക്കെതിരെ നടപടി സ്വീകരിക്കുവാൻ മെത്രാൻ അച്ഛന് എന്തുകൊണ്ട് കഴിയാതെ പോകുന്നു”
അങ്ങയുടെ ഭരണത്തിൻ കീഴിലുള്ള ഒരു യുവ പുരോഹിതന് ചൂതാട്ടത്തിലൂടെ കോടിക്കണക്കിന് രൂപയാണ് നഷ്ടപ്പെട്ടിരിക്കുന്നു. എന്നതിനെക്കുറിച്ചുള്ള പോലീസ് എഫ്ഐആർ കടുത്തുരുത്തി സ്റ്റേഷനിൽ ഉണ്ട് എന്ന കാര്യം അങ്ങേയ്ക്ക് അറിവുള്ളതാണോ. ചുരുങ്ങിയ കാലം കൊണ്ട് ഈ യുവ പുരോഹിതൻ അത്രയും തുക എവിടെ നിന്ന് എങ്ങനെയുണ്ടാക്കി എന്ന് അങ്ങ് അന്വേഷിച്ചിട്ടുണ്ടോ? ഈ പുരോഹിതനെ വീണ്ടും ഒരു ഇടവകയുടെ വികാരിയായി നിയമിച്ചത് വഴി മെത്രാൻ അച്ഛനായ അങ്ങ് എന്ത് സന്ദേശമാണ് വിശ്വാസികൾക്ക് നൽകുന്നത്.
പുരോഹിതരിലൂടെ ക്രിസ്തുവിനെ ദർശിക്കുന്ന വിശ്വാസികളെ കൊഞ്ഞനം കാട്ടുകയല്ലേ, ഇത്തരം അനാസ്ഥകൾക്ക് അങ്ങ് കൂട്ടു നിൽക്കരുത്. വിശ്വാസികളുടെ നേർച്ച പണം കൊണ്ട്, രാഷ്ട്രീയ സ്വാധീന ബലത്തിൽ ഇത്തരം കേസുകളിൽ ഉൾപ്പെടുന്ന വൈദികരെയും സന്യസ്ഥരെയും സംരക്ഷിക്കുക എന്നതാണോ മെത്രാൻ അച്ഛൻ എന്ന നിലയിൽ അങ്ങയുടെ ക്രിസ്‌തിയ നിതി. നിങ്ങൾക്ക് രാജാവായി വാഴുവാനുള്ള കുറുക്കുവഴിയാക്കി പൗരോഹിത്യത്തെ തരംതാഴ്ത്തിയിരിക്കുകയല്ലേ അങ്ങും അങ്ങയുടെ വിശ്വസ്‌ത ഭൃത്യരും കൂടി ചെയ്‌തുകൂട്ടിക്കൊണ്ടിരിക്കുന്നത്.
ക്‌നാനായ സമുദായത്തിൻ്റെ അസ്‌തിത്വത്തെ നശിപ്പിക്കുവാൻ അങ്ങ് കാട്ടിക്കൂട്ടുന്ന ഓരോ പ്രവർത്തനങ്ങളും സമുദായ സ്നേഹികളായ ഞങ്ങൾ ക്നാനായകാർക്ക് വേദന ഉളവാക്കുന്നുവെന്നും കത്തിൽ പറയുന്നു. സഭയോടും സമുദായത്തോടും ഇതാണ് അങ്ങയുടെ സമീപനം എങ്കിൽ കോട്ടയം രൂപതയുടെ മെത്രാനായി ഇനി ഒരു നിമിഷം പോലും തുടരുവാൻ അങ്ങേയ്ക്ക് യാതൊരു യോഗ്യതയും ഇല്ല.
മറ്റ് രൂപതകളിൽ ഇന്ന് കാണുന്ന വിദ്വേഷത്തിന്റെയും വിഭാഗീയതയുടെയും വിപ്ലവത്തിന്റെയും അന്തരീക്ഷം കോട്ടയം രൂപതയിലും വന്നു കാണുവാനാണ്. അങ്ങനെ കോട്ടയം രൂപതയെ ഇല്ലാതാക്കുക എന്നതാണ് അങ്ങയുടെ ഉദ്ദേശ്യമെങ്കിൽ, ആ ചതിക്കുഴിയിൽ വീഴാതെ തന്നെ അങ്ങയെ ഈ സ്ഥാനത്തു നിന്നും ഒഴിവാക്കുവാൻ വേണ്ട നടപടി തെക്കുംഭാഗർ സ്വീകരിക്കും എന്നും ഓർമ്മപ്പെടുത്തിയാണ് കത്തിൽ പറയുന്നത്