
ന്യൂഡൽഹി : ഇന്ത്യയുടെ ഊർജ്ജ ആവശ്യകത ഉറപ്പാക്കുന്നതിന്റെ ഭാഗമായി 2026 മുതൽ ഒരു വർഷത്തേക്ക് അമേരിക്കയിൽ നിന്ന് വൻതോതിൽ ലിക്വിഫൈഡ് പെട്രോളിയം ഗ്യാസ് (LPG) ഇറക്കുമതി ചെയ്യാൻ കരാറായി. 22 ലക്ഷം ടൺ എൽപിജിയാണ് അമേരിക്കയിൽ നിന്ന് ഇറക്കുമതി ചെയ്യുക.
ഇന്ത്യയുടെ മൊത്തം വാർഷിക എൽപിജി ഇറക്കുമതിയുടെ ഏകദേശം 10ശതമാനം വരുമിത്. സുരക്ഷിതമായും താങ്ങാനാവുന്ന വിലയിലും രാജ്യത്തെ ജനങ്ങൾക്ക് എൽപിജി വിതരണം ഉറപ്പാക്കുക എന്നതാണ് ഈ കരാറിലൂടെ കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്.