Banner Ads

എക്സൈസ് നടത്തിയ പരിശോധനയിൽ ; 9.25 ലിറ്റർ ചാരായവുമായി രണ്ട് പേരെ എക്സൈസ് പിടികൂടി

തിരുവനന്തപുരം: വിവിധ സ്ഥലങ്ങളിൽ എക്സൈസ് നടത്തിയ പരിശോധനയിൽ മൂന്ന് പേർ അറസ്റ്റിൽ. ചാരായവിൽപ്പനയുടെ രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ ആര്യനാട് നിന്നും 9.25 ലിറ്റർ ചാരായവുമായി രണ്ട് പേരെ എക്സൈസ് പിടികൂടി. മൈലം സ്വദേശി വാമദേവൻ, പുനലാൽ സ്വദേശി മനോഹരൻ എന്നിവരാണ് പിടിയിലായത്.

ആര്യനാട് എക്സൈസ് ഇൻസ്പെക്ടർ കുമാർ എസ് ൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടിച്ചത്. ചാരായം കൊണ്ട് നടന്ന് വിൽപ്പന നടത്താൻ ഉപയോഗിച്ചിരുന്ന സ്കൂട്ടറും എക്സൈസ് കസ്റ്റഡിയിൽ എടുത്തു. കേസ് എടുക്കുന്നതിനിടയിൽ പ്രതികൾ എക്സൈസ് സംഘത്തെ വെട്ടുകത്തി കൊണ്ട് ആക്രമിക്കുകയും ആക്രമണത്തിൽ സംഘത്തിലുണ്ടായിരുന്ന സിവിൽ എക്സൈസ് ഓഫീസർ ജിഷ്ണുവിനും പ്രിവൻ്റീവ് ഓഫീസർ(ഗ്രേഡ്) ശ്രീകാന്തിനും പരിക്ക് ഏൽക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *