Banner Ads

കനത്ത മഴയിലും കാറ്റിലും ; കെട്ടിടത്തിന്‍റെ മുകളിൽ ഉണ്ടായിരുന്ന സിമന്‍റ് ഇഷ്ടിക തലയിൽ വീണു യുവതിക്ക് ദാരുണാന്ത്യം

കൊച്ചി: കനത്ത മഴയിലും കാറ്റിലും കെട്ടിടത്തിന്‍റെ മുകളിൽ ഉണ്ടായിരുന്ന സിമന്‍റ് ഇഷ്ടിക തലയിൽ വീണു യുവതിക്ക് ദാരുണാന്ത്യം. എറണാകുളം വടക്കേക്കര സ്വദേശിനി ആര്യാ ശ്യാംമോനാണ് (34)മരിച്ചത്. മുനമ്പത്ത് നിർമാണം നടക്കുന്ന കെട്ടിടത്തിന് സമീപം നിൽക്കുമ്പോഴായിരുന്നു അപകടം. കാറ്റിലും മഴയിലും കെട്ടിടത്തിന്‍റെ മുകളിൽ ഉണ്ടായിരുന്ന സിമന്‍റ് ഇഷ്ടിക തലയിൽ വന്ന് വീഴുകയായിരുന്നു. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു അപകടമുണ്ടായത്. ​ഗുരുതരമായി പരിക്കേറ്റ ആര്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെ ഇന്ന് രാവിലെ മരിക്കുകയായിരുന്നു.