Banner Ads

കണ്ണൂരിൽ വ്യത്യസ്ത ബൈക്ക് അപകടങ്ങളിലായി ; 2 യുവാക്കൾക്ക് ദാരുണാന്ത്യം

കണ്ണൂർ:തലശ്ശേരിയിൽ സ്കൂട്ടറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പൊന്ന്യം സ്വദേശി താഹ മരിച്ചു. യുവാവ് സഞ്ചരിച്ച സ്കൂട്ടർ മറ്റൊരു സ്കൂട്ടറിൽ ഇടിച്ച് മറിയുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ താഹയുടെ ദേഹത്തുകൂടി കാർ കയറി ഇറങ്ങുകയായിരുന്നു.ദേശീയ പാതയിൽ തളാപ്പിൽ ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞു പറശ്ശിനിക്കടവ് സ്വദേശി രാഹുൽ മരിച്ചു. റോഡിലേക്ക് വീണ രാഹുൽ ലോറിക്കടിയിൽ പെടുകയായിരുന്നു. ഇന്നലെ അർധരാത്രിയാണ് അപകടം ഉണ്ടായത്. ചിറക്കരയിൽ സംഭവ സ്ഥലത്തുവെച്ചു തന്നെ താഹ മരിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.

Leave a Reply

Your email address will not be published. Required fields are marked *