തൃശൂർ:ഓടുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു സ്കൂൾ ബസ് ഡ്രൈവർ കുഴഞ്ഞുവീണ് മരിച്ചു.വേദനയ്ക്കിടയിലും സഹദേവൻ റോഡരികിലേക്ക് ബസ് സുരക്ഷിതമായി ഒതുക്കിനിർത്തി ഇതിന് പിന്നാലെയാണ് കുഴഞ്ഞുവീണത്.
ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്നലഡ വൈകിട്ട് നാലോടെയാണ് സംഭവം. പൂപ്പത്തി സരസ്വതിവിദ്യാലയത്തിലെ വിദ്യാർഥികളെയും കയറ്റി കുട്ടികളുടെ വീട്ടിലേക്കുള്ള യാത്രയ്ക്കിടെ അസ്വസ്ഥത അനുഭവപ്പെട്ടത്. വാഹനത്തിൽ ഒമ്ബത് വിദ്യാർഥികളും സ്കൂൾ ജീവനക്കാരിയും ഉണ്ടായിരുന്നു.
സഹദേവൻ കുഴഞ്ഞുവീണപ്പോൾ ജീവനക്കാരി വാഹനത്തിൽനിന്ന് ഇറങ്ങി നാട്ടുകാരുടെ സഹായം അഭ്യർഥിച്ചു ഇതുവഴി വന്ന കാറിലാണ് സമീപത്തെ ആശുപത്രിയിലെത്തിക്കുകയായിരുന്നു . ഭാര്യ: രജനി മക്കൾ: ശരണ്യ. നികേഷ്. മരുമകൻ: കൃഷ്ണകുമാർ