
കോട്ടയം : ക്രൈസ്തവ സഭയുമായി തനിക്ക് യാതൊരുവിധ പ്രശ്നങ്ങളുമില്ലെന്ന് പിസി ജോർജ്. പാലാ ബിഷപ്പ് ഹൗസിൽ മാർ ജോസഫ് പള്ളിക്കാപ്പറമ്പിലിനെ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. സഭയ്‌ക്കെതിരെ താൻ ഒന്നും പറഞ്ഞിട്ടില്ല. സഭാ അധ്യക്ഷന്മാരെ ബഹുമാനിക്കുന്നു.
എന്നാൽ ബിഷപ്പുമാർ നന്ദികേട് കാണിച്ച് രാഷ്ട്രീയം കളിക്കാനിറങ്ങിയാൽ ഇനിയും പ്രതികരിക്കുമെന്ന് പിസി വ്യക്തമാക്കി. കാഞ്ഞിരപ്പള്ളി ബിഷപ്പ് മാത്രമാണ് തനിക്കെതിരെ സംസാരിച്ചത്. സഭയുമായി പൊതുവായ പ്രശ്നങ്ങളില്ല. താനും മകൻ ഷോൺ ജോർജും കേരള നിയമസഭയിൽ ഉണ്ടാകുമെന്നും പി സി ജോർജ് കൂട്ടിച്ചേർത്തു.