Banner Ads

വിസ്‌ക്കി ചേര്‍ത്ത് ഐസ്‌ക്രീം വില്‍പന നടത്തി

തെലങ്കാന : വിസ്‌ക്കി ചേര്‍ത്ത് ഐസ്‌ക്രീം വില്‍പന നടത്തിയ ഐസ്‌ക്രീം പാര്‍ലര്‍ പൂട്ടിച്ച്‌ ഹൈദരാബാദ് എക്‌സൈസ് ഡിപ്പാര്‍ട്ട്‌മെന്റ്. സംഭവവുമായി ബന്ധപ്പെട്ട റാക്കറ്റിലുള്‍പ്പെട്ടവരെ പോലീസ് അറസ്റ്റ് ചെയ്‌തു. ഹൈദരാബാദിലെ ജൂബിലി ഹില്‍സ് പ്രദേശത്തുള്ള റോഡ്‌സ് 1 ആന്‍ഡ് 5ലെ അരികോ കഫേ ഐസ്‌ക്രീം പാര്‍ലറിൽ എക്‌സൈസ് വിഭാഗം പരിശോധന നടത്തിയപ്പോളാണ് 23 പീസ് ഐസ്‌ക്രീംമില്‍ 11.5കിലോഗ്രാമോളം വിസ്‌കി ചേർത്തിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്.

ശരത് ചന്ദ്ര റെഡ്ഡി എന്നയാളുടെ ഉടമസ്ഥതയിലുള്ള പാര്‍ലറാണിത്.  ഓരോ കിലോഗ്രാം ഐസ്‌ക്രീമിലും അറുപത് മില്ലിലിറ്റര്‍ വിസ്‌കി കലർത്തിയിരുന്നു. റാക്കറ്റുമായി ബന്ധപ്പെട്ട് ദയാകര്‍ റെഡ്ഡി, ഷോബന്‍ എന്നിവര്‍ അറസ്റ്റിലയിട്ടുണ്ട്. ഐസ്ക്രീം ഫേസ്ബുക്ക് പരസ്യങ്ങളിലൂടെയാണ് പ്രമോട്ട് ചെയ്‌തത്‌. കൂടുതൽ വിശദാംശങ്ങൾ ഇനിയും വെളിപ്പെടുത്തിയിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *