Banner Ads

ഗുജറാത്തിൽ വ്യോമസേനയുടെ യുദ്ധവിമാനം തകർന്ന്; പൈലറ്റിന് ദാരുണാന്ത്യം

ജാംനഗർ: ഗുജറാത്തിലെ ജാംനഗറിൽ വ്യോമസേനയുടെ യുദ്ധവിമാനം തകർന്ന് വീണ് പൈലറ്റിന് ദാരുണാന്ത്യം ഒരാൾക്ക് ഗുരുതരമായി പരിക്കും പറ്റിയിട്ടുണ്ട്.ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്. പതിവ് പരിശീലന പറക്കലിന്റെ ഭാഗമായി അംബാല വ്യോമത്താവളത്തിൽ നിന്ന് പറന്നുയർന്ന ജാഗ്വർ യുദ്ധവിമാനമാണ് തകർന്നത്.

സുവാർദ ഗ്രാമത്തിലെ തുറസ്സായ പ്രദേശത്താണ് യുദ്ധവിമാനം തകർന്നുവീണത്. ജാംനഗർ നഗരത്തിൽനിന്ന് 12 കിലോമീറ്റർ അകലെയാണ് ഈ പ്രദേശം. തകർന്നുവീണതിന് പിന്നാലെ വിമാനത്തിന് തീപ്പിടിച്ചു. സംഭവത്തിൽ ഒരു പൈലറ്റ് മരണപ്പെട്ടെന്നും മറ്റൊരാൾ ചികിത്സയിൽ തുടരുകയാണെന്നും വ്യോമസേന എക്സിൽ കുറിച്ചു.

പൈലറ്റിന് സാങ്കേതിക തകരാർ അഭിമുഖീകരിക്കേണ്ടി വന്നതായും അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും വ്യോമസേന അറിയിച്ചു. കഴിഞ്ഞമാസം ഹരിയാനയിലെ പഞ്ച്‌കുല ജില്ലയിലുംവ്യോമസേനയുടെ യുദ്ധവിമാനം തകർന്നുവീണിരുന്നു. വിമാനത്തിലെ പൈലറ്റ് പാരച്യൂട്ട് ഉപയോഗിച്ച് രക്ഷപ്പെടുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *