പാലക്കാട്: വീട്ടിലെ വൈക്കോൽ മാറ്റിയപ്പോൾ കണ്ടത് ഉഗ്ര വിഷമുള്ള മൂർഖനെ. കൂറ്റനാട് ആണ് സംഭവം. ഫോറസ്റ്റ് വാച്ചർ സുധീഷ് കൂറ്റനാട് സ്ഥലത്തെത്തി പാമ്പിനെ പിടികൂടി.പാലക്കാട് കൂറ്റനാട് നിന്നും ഉഗ്രവിഷമുള്ള മൂർഖൻ പാമ്പിനെ പിടികൂടി. കൂറ്റനാട് ഉല്ലാസ് നഗർ സ്വദേശി ബക്കറിന്റെ വീട്ടിൽ നിന്നുമാണ് മൂർഖൻ പാമ്പിനെ പിടികൂടിയത്.
വൈക്കോൽ നീക്കി ലോറിയിലേക്ക് കയറ്റുന്നതിനിടെയാണ് പാമ്പിനെ കണ്ടത്. വിവരമറിയിച്ചതിനെ തുടർന്ന് പട്ടാമ്പി സെക്ഷൻ ഫോറസ്റ്റ് റെസ്ക്യൂ വാച്ചർ സുധീഷ് കൂറ്റനാട് സ്ഥലത്തെത്തി പാമ്പിനെ പിടികൂടി. പാമ്പിനെ ഏകദേശം 5 അടിയോളം നീളമുണ്ട്. തുടർന്ന് ഫോറസ്റ്റ് അധികൃതരുടെ മേൽനോട്ടത്തിൽ പാമ്പിനെ വനമേഖലയിൽ തുറന്നു വിട്ടു.