Banner Ads

ആശവർക്കർമാരെ വീണ്ടും ചർച്ചയ്ക്ക് ക്ഷണിച്ച് ; ആരോഗ്യമന്ത്രി വീണാ ജോർജ്

തിരുവനന്തപുരം: വേതന വർധന ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ചെയ്യുന്ന ആശവർക്കർമാരുമായി വീണ്ടും ചർച്ചയ്ക്ക് വിളിച്ച് ആരോഗ്യമന്ത്രി. നാളെ വൈകിട്ട് മൂന്ന് മണിക്ക് എൻ എച്ച് എം ഓഫീസിൽ വെച്ചാണ് ചർച്ച മുഴുവൻ സംഘടനകളുമായും ആരോഗ്യമന്ത്രി ചർച്ച നടത്തും.

സമരക്കാർക്കൊപ്പം തൊഴിലാളി സംഘടനകളായ സിഐടിയു ഐഎൻടിയുസി നേതാക്കളെയും ചർച്ചക്ക് വിളിച്ചിട്ടുണ്ട്. ഇത് മൂന്നാം തവണയാണ് സംസ്ഥാന സർക്കാർ ആശാവർക്കർമാരുമായി ചർച്ച നടത്തുന്നത്. ഓണറേറിയം കൂട്ടുന്നത് അടക്കമുള്ള ആവശ്യങ്ങളിൽ അനുകൂല തീരുമാനമെടുത്ത് ഉത്തരവിറക്കാതെ സമരത്തിൽ നിന്ന് പിന്മാറില്ലെന്നാണ് ആശാമാരുടെ നടപടി.

രാപ്പകൽ സമരം 52 ദിവസം പിന്നിടുമ്ബോൾ ആശമാരെ മൂന്നാം വട്ട ചർച്ചയ്ക്ക് വിളിച്ച് സർക്കാർ കേന്ദ്ര ആരോഗ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക്പിന്നാലെയാണ് വീണ ജോർജ് ആശമാരുമായി വീണ്ടുംചർച്ച നടത്തുന്നത്. നേരത്തെ രണ്ട് വട്ടം സമരക്കാരുമായി മന്ത്രി നടത്തിയ ചർച്ച പരാജയമായിരുന്നു. എൻഎച്ച്എം ഡയറക്ടറുമായും രണ്ട് തവണ ചർച്ച നടന്നിരുന്നു

Leave a Reply

Your email address will not be published. Required fields are marked *