Banner Ads

ആരോഗ്യമന്ത്രിയെ ആക്രമിച്ച കേസ്: ആയുധം കണ്ടെത്താൻ തെളിവെടുപ്പ്; പ്രതികളെ കസ്റ്റഡിയിൽ വിട്ടു

കണ്ണൂർ : ആരോഗ്യമന്ത്രി വീണാ ജോർജിനെ ആക്രമിച്ച കേസിൽ കെഎസ് യു പ്രവർത്തകരെ പോലീസ് കസ്റ്റഡിയിൽ വിട്ടു. കെഎസ് യു ജില്ലാ പ്രസിഡന്റ് ഉൾപ്പെടെയുള്ള അഞ്ച് പ്രതികളെയാണ് നാളെ വൈകിട്ട് 4 മണി വരെ ചോദ്യം ചെയ്യുന്നതിനായി വിട്ടുനൽകിയത്. മന്ത്രിയെ ആക്രമിച്ചതിന് പിന്നിൽ കൃത്യമായ ഗൂഢാലോചനയുണ്ടെന്നും കൂടുതൽ പ്രതികൾക്ക് ഇതിൽ പങ്കുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. കറുത്ത തുണിയിൽ പൊതിഞ്ഞെന്ന്‌ പറയപ്പെടുന്ന ആയുധം കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.

പ്രതികൾ സഞ്ചരിച്ച വാഹനം കണ്ടെത്തുന്നതിനും തെളിവെടുപ്പ് പൂർത്തിയാക്കുന്നതിനും കസ്റ്റഡി അനിവാര്യമാണെന്ന് പോലീസ് അറിയിച്ചു. ഫെബ്രുവരി 25ന് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് മന്ത്രിക്കെതിരെ ആക്രമണശ്രമം ഉണ്ടായത്. വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കെഎസ് യു ജില്ലാ പ്രസിഡന്റ് അടക്കമുള്ള അഞ്ചുപേരെ പോലീസ് അറസ്റ്റ് ചെയ്തത്.