കോട്ടയം: പാലായിൽ മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന ഒമ്ബതാം ക്ലാസ് വിദ്യാർഥിമരിച്ചു. പാലാ ചക്കാംപുഴ സ്വദേശി ടോമിയുടെ മകൻ സെബിൻ ടോമിയാണ് മരിച്ചത്.ഒരാഴ്ചയിലേറെയായി മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്നു ഈ കുട്ടി. നില വഷളായതിനെ തുടർന്ന് തെള്ളകത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
രണ്ടുദിവസമായി മരുന്നുകളോട് പ്രതികരിക്കുന്നുണ്ടായിരുന്നു. ഡയാലിസിസ് അടക്കം ചെയ്യുവരികയായിരുന്നു. അതിനിടയിലാണ് 14 വയസുകാരന്റെ അന്ത്യം.കുറച്ചുദിവസങ്ങളായി കോട്ടയം ജില്ലയിൽ മഞ്ഞപ്പിത്ത പ്രതിരോധ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താൻ ആരോഗ്യ വകുപ്പ് നിർദേശം നൽകിയിരുന്നു. ഈ വർഷം ജനുവരി മുതൽ ഇതുവരെ ജില്ലയിൽ എട്ടുപേർക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചിരുന്നു.ഭൂരിഭാഗവും ഹെപ്പറ്റൈറ്റിസ് എ കേസുകളാണ്. വിദ്യാർഥിയുടെ മരണം റിപ്പോർട്ട് ചെയ്തതോടെ മേഖലയിൽ കൂടുതൽ പ്രതിരോധ പ്രവർത്തനങ്ങൾ തീരുമാനിച്ചിട്ടുണ്ട്.