Banner Ads

ഹെയ്‌സൽ ബെൻ എന്ന പിഞ്ചോമനക്ക് ദാരുണാന്ത്യം; തൊട്ടുപിറകിലെ ബസ് കയറി സ്കൂൾ വിദ്യാർത്ഥി മരിച്ചു

ഇടുക്കി : ഇടുക്കി വാഴത്തോപ്പ് ഗിരിജ്യോതി സ്കൂളിൽ പ്ലേ സ്കൂൾ വിദ്യാർത്ഥി സ്കൂൾ ബസ് കയറി മരിച്ചു. തടിയമ്പാട് സ്വദേശി ഹെയ്‌സൽ ബെൻ ആണ് മരിച്ചത്. ഇന്ന് രാവിലെ 9 മണിയോടെ സ്കൂൾ മുറ്റത്ത് വെച്ചാണ് സംഭവം. ഹെയ്‌സൽ ബെൻ ബസിൽ സ്‌കൂളിൽ എത്തി. ബസിൽ നിന്നിറങ്ങി ക്ലാസിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്.

തൊട്ടു പിന്നിലുണ്ടായിരുന്ന മറ്റൊരു ബസ് കുട്ടിയെ കാണാതെ മുന്നോട്ടെടുത്തതാണ് അപകട കാരണം. ഇടിയേറ്റു താഴെ വീണ കുട്ടിയുടെ ദേഹത്തുകൂടി ബസ് കയറിയിറങ്ങുകയായിരുന്നു. കുട്ടി സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചു. അപകടത്തിൽ ഒപ്പമുണ്ടായിരുന്ന ഇനയ തെഹ്‌സിൻ എന്ന കുട്ടിക്കും പരിക്കേറ്റു. ഇനയ തെഹ്‌സിന്റെ കാലിനാണ് പരിക്കേറ്റത്. കുട്ടിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.