Banner Ads

എലിയെ പോലെ മാളത്തിൽ ഒളിച്ച് ഹമാസ് തലവൻ യാഹ്യ സിൻവർ അവസാനം മരണത്തിന് കീഴടങ്ങി

 

ഒക്ടോബർ 27-ാം തീയതി 2023 ഒക്ടോബർ 7 ന് 1,200 പേര് കൊല്ലപ്പെടുകയും 200 പേരെ ബന്ദികളാക്കുകയും ചെയ്ത ഹമാസ് ഭീകരതയ്ക്കെതിരെ ഇസ്രായേൽ സൈന്യം യുദ്ധം പ്രഖ്യാപിക്കുമ്പോൾ  ഏറ്റവും വലിയ ശത്രു ഇറാനോ അല്ലെങ്കിൽ ഹമാസിന്റെ തലവനായ ഇസ്മയിൽ ഹനിയെയോ ആയിരുന്നില്ല. ഹമാസിന്റെ ഗാസ്സയുടെ ചുമതലക്കാരനായ 61കാരനായ യാഹ്യ സിൻവർ ആയിരുന്നു.ഇസ്രായേലിന്റെ പ്രഖ്യാപനം യാഹ്യ സിൻവറുടെ ജീവൻ അപഹരിക്കാതെ വെടിനിർത്തലിനെ കുറിച്ച് പോലും ചിന്തിക്കില്ല എന്നതായിരുന്നു.അതായത് മറ്റാരോട് ക്ഷമിച്ചാലും അവർക്ക് സിൻവറോട് ക്ഷമിക്കാൻ കഴിയുമായിരുന്നില്ല എന്നായിരുന്നു.

ആ യാഹ്യയുടെ ജീവനാണ് പ്രത്യേകമായി ആസൂത്രണം ഒന്നും ചെയ്യാതെ വളരെ യാദൃശ്ചികമായി ഇസ്രായേൽ സേന ഇന്നലെ എടുത്തത്.ഹമാസിന്റെ ഒന്നാമൻ ഇസ്മായിൽ ഹനിയെയും രണ്ടാമൻ മുഹമ്മദ് ദൈഫിനെയും കൊലപ്പെടുത്തിയിട്ടും ഇസ്രയേൽ സേന കലിയടങ്ങാതെ മുമ്പോട്ടു പോയത് മൂന്നാമനായ യാഹ്യയുടെ ജീവനുവേണ്ടിയായിരുന്നു. ഒന്നാമത്തെയും രണ്ടാമത്തെയും തലവന്മാർ കൊല്ലപ്പെട്ടതോടെ യാഹ്യയെ ഹമാസ് അവരുടെ പുതിയ തലവനായി രണ്ടുമാസം മുമ്പാണ് തിരഞ്ഞെടുത്തത്.

എന്നാൽ ആ തലവന്റെ ജോലി കൃത്യമായി നിർവഹിക്കാൻ യാഹ്യക്ക് ഒരിക്കലും കഴിഞ്ഞിരുന്നില്ല. കാരണം അത്രമാത്രം ഇസ്രായേലിന്റെ സൂക്ഷ്മമായ നേത്രങ്ങൾക്കുള്ളിൽ ഭയന്ന് കഴിയുകയായിരുന്നു യാഹ്യ സിൻവർ. ഹമാസിന്റെ പ്രവർത്തനം മുൻപോട്ട് പോയതിന്റെ പ്രധാനപ്പെട്ട കാരണവും ഖത്തർ ഒരുക്കിയ അതീവ സുരക്ഷാ സന്നാഹങ്ങൾ ആയിരുന്നു.ഖത്തറിന്റെ മണ്ണിൽ കയറി ഇസ്രയേൽ സേന ഒന്നും ചെയ്യില്ലെന്ന് ഹമാസിന് ഉറപ്പുണ്ടായിരുന്നു. ഇറാൻ ഉൾപ്പെടെ മറ്റ് ഏത് രാജ്യത്തും ഇല്ലാത്ത സുരക്ഷിതത്വം ഖത്തർ ഉറപ്പ് നൽകിയത് കൊണ്ട് മാത്രമാണ് തലവന്മാർ ആസ്ഥാനമന്ദിരം സ്ഥാപിച്ച് ദോഹയിൽ കഴിഞ്ഞിരുന്നത്.

പക്ഷെ ആ ആസ്ഥാനം മന്ദിരത്തിലേക്ക് പോകുവാനായി യാഹ്യ സിൻവറിനെ ഇസ്രയേൽ സേന അനുവദിച്ചില്ല.എങ്ങനെയെങ്കിലും രക്ഷപ്പെട്ട് ഖത്തറിൽ എത്തിക്കഴിഞ്ഞാൽ എല്ലാം എളുപ്പമാണെന്ന് അവർക്ക് അറിയാമായിരുന്നു.ഇസ്മയിൽ ഹനിയയെ വധിക്കാനായി അയാൾ ഇറാനിൽ എത്തുന്നത് വരെ കാത്തിരിക്കേണ്ടിവന്നു ഇസ്രായേൽ സേനയ്ക്ക്. എങ്ങനെയെങ്കിലും ദോഹയിൽ എത്തുന്നതോടെ പിന്നെ സുരക്ഷിതമായി തന്റെ യുദ്ധം മുൻപോട്ട് കൊണ്ട് പോകാമെന്ന വിശ്വാസത്തിൽ ആയിരുന്നു.

എന്നാൽ ഗാസയിലെ തണലുകൾക്കുള്ളിൽ നിന്നും പുറത്ത് കടക്കാൻ ഒരിക്കലും സാധിക്കാത്ത വിധത്തിൽ ഇസ്രായേൽ ലോക്ക് ഇട്ടിരുന്നു..ഒടുവിൽ തന്റെ ജീവൻ രക്ഷിക്കുന്നതിനു വേണ്ടി ഇസ്രായേൽ തടവുകാരെയും കൂടെ കുട്ടിയാണ് യാഹ്യ സെന്‍വറും തടവിൽ കഴിഞ്ഞത്.എന്നാൽ ഒളിത്താവളം ഇസ്രായേൽ കണ്ടെത്തി. പൗരന്മാരായ തടവുകാർ വധിക്കപ്പെട്ടാലും സിൻവറെ വധിക്കും എന്നുള്ള സൂചന കിട്ടുകയും ചെയ്തതിനാൽ ആ സങ്കേതത്തിൽ നിന്നും തടി ഊരി ആളുകൾക്കിടയിൽ സുരക്ഷിതമായി കഴിയുകയായിരുന്നു.എന്നാൽ അവിടെയും ഇസ്രയേൽ സേനയുടെ ചാരക്കണ്ണുകൾ എത്തി ഇതറിഞ്ഞതോടെ വീടുകൾ മാറിമാറി കയറുന്നതിനിടയിലാണ് ഇന്നലെ അപ്രതീക്ഷിതമായി ആക്രമണം ഉണ്ടായത്.

യാഹ്യ സിൻവർ മരണപ്പെടുന്നതിന് തൊട്ട് മുൻപുള്ള അദ്ദേഹത്തിന്റെ ഭ്രാന്തമായ നിമിഷങ്ങൾ പകർത്തുന്ന ഒരു വീഡിയോ പുറത്തുവന്നു. ആ രംഗം തികഞ്ഞ നാശത്തിന്റെ ഒന്നാണ് സോഫകൾ തകർന്നു മറിഞ്ഞു കിടക്കുന്നു, അവശിഷ്ടങ്ങൾ പറക്കുന്നു, ആത്യന്തികമായി മാരകമാണെന്ന് തെളിയിക്കുന്ന ഒരു വലിയ സ്ഫോടനത്തിന്റെ അനന്തരഫലങ്ങൾ.യഹ്യ സിൻവറിന്റെ മരണത്തിന് നിമിഷങ്ങൾക്ക് മുമ്പാണ് ഈ ചിത്രം പകർത്തിയത്. ഭയപ്പെട്ടിരുന്ന നേതാവ് ഭ്രാന്തമായി ഒരു ഒളിത്താവളത്തിൽ നിന്ന് മറ്റൊന്നിലേക്ക് ചാടുന്നതും മരണം അടുക്കുമ്പോൾ ഭയത്തോടെ നിലവിളിക്കുന്നതും ചിത്രത്തിൽ കാണാം. മുകളിൽ പറക്കുന്ന ഡ്രോണിന് നേരെ അദ്ദേഹം വെടിയുതിർക്കുകയായിരുന്നു, പക്ഷേ അത് തന്റെ അവസാന നിമിഷങ്ങളുടെ എല്ലാ വിശദാംശങ്ങളും പകർത്തി കൊണ്ടാണ് മടങ്ങിയത്.

അധികം വൈകാതെ ഇസ്രയേൽ സേനയുടെ ആക്രമണത്തിൽ യാഹ്യ സിൻവർ കൊല്ലപ്പെട്ടു. തങ്ങൾ വധിച്ചത് യാഹ്യ സിൻവറെയാണ് എന്നറിയാതെയാണ് സൈനികർ മടങ്ങിപ്പോയത്.അടുത്ത ദിവസമാണ് കൊല്ലപ്പെട്ടത് യാഹ്യ സിൻവർ ആണ് എന്ന സംശയം ഇസ്രായേൽ സേനയ്ക്ക് വരുന്നത്.ഡിഎൻഎ പരിശോധന ഈ വാർത്ത സ്ഥിരീകരിച്ചു, ഒരു വർഷം നീണ്ടുനിന്ന യുദ്ധം ഹമാസിനെ തന്നെ തുടച്ചുനീക്കിയതായിരുന്നു. യുദ്ധം അവസാനിപ്പിച്ചു എന്നു പറഞ്ഞു ഒരു വർഷത്തിലേറെയായി തുടരുന്ന യുദ്ധം അതിന്റെ ക്ലൈമാക്സിലേക്ക് എത്തുകയാണ്.യുദ്ധം ഇനിയും അവസാനിച്ചിട്ടില്ല, ഹമാസ് ഇനിയും ബാക്കിയുണ്ട് എന്നാണ് ഇസ്രായേൽ പ്രധാനമന്ത്രി ബെന്യാമിൻ നേതാന്യാഹു പ്രെഖ്യാപിച്ചത്.അപ്പോളേക്കും ഹമസിന്റെ നടു ഒടിഞ്ഞു പോയിരിക്കുന്നു. ഹമാസിന്റെ ഏറ്റവും ഉന്നത നേതാക്കൾ എല്ലാം യമലോകത്ത് എത്തിയിരിക്കുന്നു. ഹമാസിന്റെ തലവനായി ഇനിയാരെയും തെരഞ്ഞെടുക്കാൻ ബാക്കിയില്ല. ബാക്കിയുള്ളവർ ഭയത്തിലുമാണ്.

ആ പദവിയിൽ വന്നാൽ ഒന്നും തന്നെ ചെയ്യാൻ കഴിയില്ല എന്ന് അവർക്കറിയാം. കഴിഞ്ഞ കുറെ നാളുകളായി എലിയെ പോലെ മാളത്തിൽ ഒളിച്ച് എല്ലാ ആശയവിനിമ സംവിധാനങ്ങളും ഉപേക്ഷിച്ച് സ്വന്തം കാര്യം മാത്രം നോക്കി തന്റെ ജീവൻ രക്ഷിക്കാൻ വേണ്ടി പാടുപെട്ട യാഹ്യ സിൻവറിന് പോലും കഴിഞ്ഞില്ല തെന്റെ ജീവൻ രക്ഷിക്കാൻ എന്നത് ഓർക്കണം.ജൂലൈയിൽ ഇസ്മായിൽ ഹനിയയുടെ മരണം സംഭവിച്ചതോടെ ഹമാസ് ഏതാണ്ട് അനാഥമായിരുന്നു. ഹമാസിന് അവരുടെ പോരാളികളെ ബന്ധപ്പെടാനും തങ്ങളുടെ സ്പോൺസർ ആയി ഇറാനെ ബന്ധപ്പെടാനും കഴിയാത്ത സാഹചര്യം ആണ് ഉണ്ടായത്.

ഹമസിന്റെ തലവനായി പേരിന് മാത്രം നിയമിക്കപ്പെട്ടതാണ് യാഹ്യസിൻവർ. സിൻവർക്ക് ഇതിൽ ഒരു ഉത്തരവും ആർക്കും കൊടുക്കാൻ കഴിഞ്ഞില്ല. ആരും സെന്‍വറെ കണ്ടത് പോലുമില്ല. പുറത്ത് വന്നാൽ മരണം ഉറപ്പാണെന്ന് വിശ്വസിച്ച് ഭയ ചകിതനായി ഓടി നടക്കുകയായിരുന്നു സിൻവർ.2011ൽ അതായത് 13 വർഷം മുമ്പ് ജയിലിൽ നിന്നും മോചിതനായി സിൻവർ.പിന്നീട് ഹമാസിന്റെ നേതൃത്വത്തിലേക്ക് എത്തി 2017 ലാണ് ഗാസയുടെ ചുമതല ഏൽക്കുന്നത്.ഇസ്രയേലിനെ ആക്രമിക്കാനുള്ള പദ്ധതിക്ക് കഴിഞ്ഞ ഒക്ടോബർ 7ന് രൂപം കൊടുത്തത് സിൽവർ ആയിരുന്നു.

സിൻവറുടെ നേതൃത്വത്തിലാണ് യുദ്ധത്തിനുള്ള എല്ലാ ആസൂത്രണവും നടന്നത് അതുകൊണ്ട് തന്നെയാണ് സിൻവറിനെ കൊല്ലാതെ തങ്ങൾ വിശ്രമിക്കുകയില്ല എന്ന് ഇസ്രായേൽ നേരത്തെ പ്രഖ്യാപിച്ചതും.ഇനി ശേഷിക്കുന്നവർക്ക് യുദ്ധം എങ്ങനെയെങ്കിലും അവസാനിപ്പിക്കണം എന്ന ആഗ്രഹം മാത്രമാണുള്ളത്.വേദി നിർത്തി വയ്ക്കണമെന്ന് പറഞ്ഞ് അലറിവിളിച്ച് കൊണ്ട് അവരൊക്കെ രംഗത്ത് വരുന്നുമുണ്ട്. പക്ഷെ ഇസ്രയേൽ തീരുമാനിച്ച് ഉറപ്പിച്ചിറങ്ങിയിരിക്കുകയാണ്‌. തങ്ങൾക്ക് നഷ്ടമുണ്ടായാലും ഹമസിന്റെ അവസാനത്തെ ആളുകളെയും കൊന്നുതള്ളി ഇസ്രയേൽ പൗരന്മാരുടെ ജീവൻ പൂർണമായും സുരക്ഷിതമാക്കണം എന്നാണ് അവരുടെ തീരുമാനം. ഹമാസിന്റെ മുന്നിൽ ആയുധം വെച്ച് കീഴടങ്ങുക,നിസ്സഹായവരായ മനുഷ്യരെ വിട്ടുകൊടുക്കുക എന്നതുമാത്രമാണ് ഉള്ളത്.

Leave a Reply

Your email address will not be published. Required fields are marked *