കൊച്ചി:കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി (കുസാറ്റ്) ക്യാമ്പസിൽ H1N1 രോഗലക്ഷണങ്ങൾ വിദ്യാർത്ഥികളിൽ കണ്ടെത്തിയതിനെത്തുടർന്ന് ക്യാമ്പസ് അടച്ചിടാൻ അധികൃതർ തീരുമാനിച്ചു. ഓഗസ്റ്റ് 5 വരെയാണ് ക്യാമ്പസ് അടച്ചിടുക. നിലവിൽ അഞ്ച് വിദ്യാർത്ഥികൾക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
നാളെ മുതൽ ക്ലാസുകൾ ഓൺലൈൻ മുഖേന ആയിരിക്കും നടക്കുന്നത്. ക്യാമ്പസിലെ ചില ഹോസ്റ്റലുകളിൽ രോഗബാധ കണ്ടതിനെ തുടർന്നാണ് നടപടി. കേരളത്തിന് പുറത്തുള്ളവർ ഒഴികെ മറ്റെല്ലാ വിദ്യാർത്ഥികളും ഹോസ്റ്റൽ മുറികൾ ഒഴിയാനും നിർദേശം നൽകിയിട്ടുണ്ട്.