Banner Ads

കെഎസ്ഇബി കരാർ ജീവനക്കാർക്ക് സന്തോഷ വാർത്ത: വേതനം വർദ്ധിപ്പിച്ചു

തിരുവനന്തപുരം:പ്രതികൂല കാലാവസ്ഥയിലും അടിയന്തര സാഹചര്യങ്ങളിലും ജോലി ചെയ്യുന്ന കെഎസ്ഇബി കരാർ ജീവനക്കാരുടെ വേതനം വർധിപ്പിച്ചു. ഇലക്ട്രിസിറ്റി വർക്കർ മാർക്ക് 850 രൂപയും ലൈൻമാൻ മാർക്ക് 950 രൂപയുമാണു വർധിപ്പിച്ച നിരക്ക്. നിലവിൽ ഇത് 675 രൂപയും 755 രൂപയുമാണ്.

പ്രതികൂല കാലാവസ്ഥയിലും അടിയന്തര സാഹചര്യങ്ങളിലും തകരാറുകൾ പരിഹരിക്കുന്നതിന് സ്‌ഥിരജീവനക്കാരെ സഹായിക്കുന്ന കരാർ തൊഴിലാളികൾ എത്ര മണിക്കൂർ അധികം ജോലി ചെയ്‌താലും എസ്‌റ്റിമേറ്റ് പ്രകാരമുള്ള ദിവസക്കൂലി മാത്രമാണു ലഭിക്കുന്നത്.

വിതരണ വിഭാഗത്തിലെ ജീവനക്കാരുടേതിന്​ സമാനായ പ്രസരണ വിഭാഗത്തിന് കീഴിലുള്ള ലൈൻമെയിന്റനൻസ് വിഭാഗങ്ങളിലെ ലൈൻമാൻമാർക്കും വൈദ്യുതി തൊഴിലാളികൾക്കും വേതനം വർധിപ്പിക്കണമെന്ന ആവശ്യം ശക്​തമായതോടെയാണ്​ ബോർഡ്​ ഇക്കാര്യം പരിഗണിച്ചത്​.