
തിരുവനന്തപുരം : സംസ്ഥാന എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം മേഖല നിയുക്തി മെഗാ തൊഴിൽ മേള 2025-26 സംഘടിപ്പിക്കുന്നു. ജനുവരി 31ന് പാപ്പനംകോട് ശ്രീ ചിത്ര തിരുന്നാൾ കോളേജ് ഓഫ് എൻജിനിയറിങ്ങിലാണ് മേള നടക്കുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട എന്നീ നാല് ജില്ലകളിലെ ഉദ്യോഗാർത്ഥികൾക്കും തൊഴിൽദാതാക്കൾക്കും ഈ മേളയിൽ പങ്കെടുക്കാം.
ഐ ടി, ഹോസ്പിറ്റാലിറ്റി, ഓട്ടോമൊബൈൽ, പാരാമെഡിക്കൽ, മാനേജ്‌മെന്റ്, ടെക്‌നിക്കൽ, മാർക്കറ്റിംഗ് തുടങ്ങിയ വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖ കമ്പനികൾ മേളയിൽ പങ്കെടുക്കും. എസ്എസ്എൽസി, പ്ലസ് ടു, ഐടിഐ, ഡിപ്ലോമ, ബിരുദം, ബിടെക്, നഴ്സിംഗ്, പാരാമെഡിക്കൽ, ട്രാവൽ ആൻഡ് ടൂറിസം തുടങ്ങിയ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഉദ്യോഗാർത്ഥികൾക്കും കമ്പനികൾക്കും privatejobs.employment.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി മുൻകൂട്ടി രജിസ്റ്റർ ചെയ്യാവുന്നതാണ്.