Banner Ads

സംസ്ഥാനത്ത് ഇന്നും ഉയർന്നു സ്വർണവില

തിരുവനന്തപുരം: സ്വർണ്ണവില വീണ്ടും ഉയരുന്നു. കഴിഞ്ഞ ആഴ്ച കുത്തനെ കുറഞ്ഞ ഈ ആഴ്ചയിൽ തിരിച്ചുവരവ് നടത്തിയിട്ടുണ്ട്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 57,160 രൂപയാണ്.ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 7145 രൂപയാണ് ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 5890 രൂപയാണ്. വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 99 രൂപയായി.കഴിഞ്ഞ ഒരാഴ്ച കേരള വിപണിയിൽ സ്വർണത്തിന് 2800 രൂപ കുറഞ്ഞതായിരുന്നു. എന്നാൽ ഈ ആഴ്ച തുടങ്ങിയതു മുതൽ സ്വർണവില കൂടുകയാണ്. പവന് ഈ ആഴ്ച 1680 രൂപ വർധിച്ചു.

Tag

Leave a Reply

Your email address will not be published. Required fields are marked *