പത്തനംതിട്ട:കുളിക്കടവിൽ രാജവെമ്പാലയെ സ്ഥിരമായി കാണുന്നതിനാൽ നദിയിൽ ഇറങ്ങാൻ ജനങ്ങൾക്ക് ഭീതി ആയിരുന്നു.പത്തനംതിട്ട സീതത്തോട് കോട്ടമൺപാറയിലാണ് കക്കാട്ടാറിൽ രാജവെമ്പാലയെ പിടികൂടാൻ റാന്നി റാപ്പിഡ് റെസ്പോൺസ് ടീമംഗങ്ങൾ എത്തിയത്. പിടിക്കാൻ എത്തിയവർക്ക് നേരെ രാജവെമ്പാല പലവട്ടം ചീറിയടുത്തു. തലനാരിഴക്കാണ് സംഘമൊഴിഞ്ഞു മാറിയത്. ഏറെനേരത്തെ പരിശ്രമത്തിനൊടുവിൽ ആണ് പാമ്പിനെ പിടികൂടാൻ ആയത്. ആദ്യമായാണ് വെള്ളത്തിൽ നിന്ന് പാമ്പിനെ പിടികൂടുന്നത്.