തിരുവനന്തപുരം : ചെറു പുഞ്ചിരിതൂകി ഇനിമുതൽ ഇന്ത്യൻ മിസൈൽമാൻ തിരുവനന്തപുരത്ത്.തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിലെ പള്ളിത്തുറ വാർഡിൽ ISRO കവാടത്തിൽ സേറ്റഷൻ കടവ് ജഗ്ഷനിൽ അബ്ദുൾ കലാം പാർക്കിൽ തിരുവനന്തപുരം നഗരസഭയിലാണ് കലാം ശില്പം തയ്യാറാക്കുന്നത്.
പ്രശസ്ത ശില്പി ഉണ്ണി കാനായിയാണ് 10 അടി ഉയരത്തിൽ ചെറു പുഞ്ചിരിയോട് കൂടി കൈയ്യും മുന്നിൽ കെട്ടി മുന്നോട്ട് നോക്കുന്ന രീതിയിൽ മെറ്റൽ ഗ്ലാസിൽ എപിജെ അബ്ദുൾ കലാം ശില്പം തയ്യാറാക്കുന്നത് . കണ്ണൂർ ജില്ലയിൽ പയ്യന്നൂർ കാനായിലാണ് ഉണ്ണി കാനായി ശില്പം നിർമ്മാണം തുടങ്ങിയത്.
ശില്പം നിർമ്മാണം വിലയിരുത്താൻ തിരുവനന്തപുരം നഗരസഭ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ മേടയിൽ വിക്രമൻ കൗൺസിലറായ അജിത്ത് രവീന്ദ്രൻ എന്നിവർ ശില്പത്തിന്റെ ആദ്യ രൂപം കാണാൻ പയ്യന്നൂർ കാനായിൽ ശില്പിയുടെ പണിപ്പുരയിൽ എത്തി.കലാം ശില്പത്തിന്റെ അവസാന മിനുക്ക് പണി തിരുവനന്തപുരം കനകകുന്ന് നിശാഗന്ധി ഓഡിറ്റോറിയത്തിന് സമീപം ശ്രീനാരായണ ഗുരു വിശ്വസംസ്കാര ഭവൻ കോമ്‌ബോണ്ടിൽ വച്ചാണ് പൂർത്തിയാക്കിത്.