കൊല്ലം: പഠിച്ച് കഴിയുമ്ബോൾ ജോലി ലഭിക്കുന്ന രീതിയിലേക്ക് കേരളം മാറുമെന്നും കേരളത്തിൽ വലിയ മാറ്റം ഉണ്ടായിട്ടുണ്ടെന്നും പിണറായി വിജയൻ. നമ്ബർ വൺ നിക്ഷേപ സൗഹൃദ സംസ്ഥാനമായി കേരളം മാറി. വലിയ നിക്ഷേപങ്ങൾ വരുമ്ബോൾ വിദ്യാർത്ഥികളുടെ നൈപുണ്യ ശേഷി വർദ്ധിക്കും പാർട്ടിയുടെ വളർച്ചയാണ് സിപിഐഎം സംസ്ഥാന സമ്മേളനത്തിൽ ചർച്ച ചെയ്തതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
കൂടുതൽ ജനങ്ങളിലേക്ക് എത്താൻ എന്ത് ചെയ്യണമെന്ന കാര്യം പാർട്ടി നേതാക്കൾ വിശകലനം ചെയ്തെന്ന് പറഞ്ഞ മുഖ്യമന്ത്രി മൂന്ന് വർഷക്കാലം പാർട്ടി ഒരുപാട് പ്രതിസന്ധികൾ നേരിട്ടുവെന്നും പറഞ്ഞു. കേന്ദ്രം കേരളത്തെ ശ്വാസംമുട്ടിച്ചു. കേന്ദ്ര വിഹിതം സംസ്ഥാനത്തിന് നഷ്ടമായി. വായ്പാ പരിധി ന്യായീകരിക്കാൻ കഴിയാത്ത രീതിയിൽ വെട്ടിച്ചുരുക്കിയെന്നും മുഖ്യമന്ത്രി കേന്ദ്രത്തെ കുറ്റപ്പെടുത്തി ചൂരൽമല – മുണ്ടക്കെ ഉരുൾപൊട്ടലിൽ കേന്ദ്രസർക്കാറിൽ നിന്നും ഇനി സഹായങ്ങൾ പ്രതീക്ഷിക്കേണ്ടതില്ല എന്നും മുഖ്യമന്ത്രി പറഞ്ഞു. എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്ര സഹായം ലഭിച്ചു കേരളത്തിന് മാത്രം സഹായം ലഭിച്ചിട്ടില്ല.
ഒരു നാടിനോട് കേന്ദ്രസർക്കാർ എത്ര മാത്രം ക്രൂരമായ വിരോധം കാണിക്കുന്നു എന്നതിന്റെ ഉദാഹരണമാണ് വയനാട് ഉരുൾപൊട്ടലിന് നിഷേധിച്ച കേന്ദ്രസഹായമെന്നും മുഖ്യമന്ത്രി തുറന്നടിച്ചു കേരള വിരുദ്ധ സമീപനമാണ് കേന്ദ്രം വെച്ചു പുലർത്തുന്നത്. കേരളം ബിജെപിക്ക് അന്യമായ സാഹചര്യത്തിലാണ് ഈ അവഗണന എന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിലെ കേന്ദ്രമന്ത്രിമാരെയും മുഖ്യമന്ത്രി പരോക്ഷമായി വിമർശിച്ചു. അതേ സമയം ജനങ്ങളുടെ കര്യത്താണ് നാടിൻ്റെ ശേഷി എന്നും മുഖ്യമന്ത്രി പറഞ്ഞു.