Banner Ads

അനാഥരായ കുട്ടികൾക്ക് സ്വകാര്യ സ്കൂളുകളിലും സൗജന്യവിദ്യാഭ്യാസം നൽകണം; സുപ്രീം കോടതി ഉത്തരവ്

ദില്ലി:അനാഥരായ കുട്ടികൾക്ക് സ്വകാര്യ സ്കൂളുകളിലും സൗജന്യ വിദ്യാഭ്യാസം നൽകണമെന്ന് സംസ്ഥാനങ്ങളോട് സുപ്രീം കോടതി .മേഘാലയ, സിക്കിം, അരുണാചൽ പ്രദേശ്, ഗുജറാത്ത്, ഡൽഹി സംസ്ഥാനങ്ങൾ ഇതു സംബന്ധിച്ച വിജ്ഞാപനമിറക്കിയിട്ടുണ്ട്.

മറ്റു സംസ്ഥാനങ്ങളും നാലാഴ്‌ചയ്ക്കകം അതുചെയ്യണമെന്ന് ജസ്റ്റിസ് ബി.വി നാഗരത്ന അധ്യക്ഷയായ ബെഞ്ച് നിർദേശിച്ചു. സ്കൂ‌ളുകളിൽ പ്രവേശനം ലഭിച്ചതും അല്ലാത്തതുമായ അനാഥക്കുട്ടികളുടെ കണക്കെടുക്കണമെന്ന് കോടതി നിർദേശിച്ചു.

അനാഥക്കുട്ടികളുടെ വിദ്യാഭ്യാസകാര്യങ്ങളിൽ നടപടിതേടി അഡ്വ.പൗലോമി പവിനി ശുക്ല നൽകിയ ഹർജിയാണ് കോടതി പരിഗണിച്ചത്.