Banner Ads

നാലാം ക്ലാസുകാരിക്ക് ക്രൂര മർദനം: അച്ഛനും രണ്ടാനമ്മയും അറസ്റ്റിൽ

പത്തനംതിട്ട:നാലാം ക്ലാസ് വിദ്യാർത്ഥിനിയെ ക്രൂരമായി മർദ്ദിച്ചു പിതാവും രണ്ടാനമ്മയും അറസ്റ്റിൽ.നൂറനാട് ആദിക്കാട്ടുകുളങ്ങരയിൽ രണ്ടാനമ്മ ഷെബീനയും പിതാവ് അൻസറുമാണ് പിടിയിലായത്. അൻസറിനെ പത്തനംതിട്ട കടമാംകുളത്തു നിന്നും ഷഫീനയെ കൊല്ലം ചക്കുവള്ളിയിൽ നിന്നും പൊലീസ് പിടികൂടുകയായിരുന്നു.

പെൺകുട്ടിയെ ക്രൂരമായി മർദിച്ച സംഭവത്തിൽ ബാലാവകാശ കമ്മീഷനും കേസെടുത്തിട്ടുണ്ട്. കുട്ടിയുടെ അസ്വസ്ഥത ശ്രദ്ധയിൽപ്പെട്ട് അത് ചോദിച്ചപ്പോൾ കുട്ടി മർദന വിവരം തുറന്നുപറയുകയായിരുന്നു.മർദന വിവരം അറിഞ്ഞ അധ്യാപികയാണ് പ്രധാന അധ്യാപകനെ വിവരം അറിയിച്ചത്. തുടർന്നാണ് കുറിപ്പു കണ്ടതും പൊലീസിൽ വിവരം അറിയിച്ചതും.

Tag